Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രമുഖ കോൺഗ്രസ്‌ നേതാവ് റ്റി. ജെ തോമസിന്റെ പത്താം ചരമ വാർഷിക അനുസ്മരണം നടത്തി.

19 Dec 2025 18:46 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്തെ പ്രമുഖ

കോൺഗ്രസ്‌ നേതാവും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന റ്റി. ജെ തോമസിന്റെ പത്താം ചരമ വാർഷിക അനുസ്മരണം നടത്തി. വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈക്കം പ്രൈവറ്റ് ബസ് സ്റ്റാൻ്റിന് സമീപം നടന്ന അനുസ്മരണ യോഗം ഡിസിസി ജനറൽ സെക്രട്ടറി അബ്ദുൽ സലാം റാവുത്തർ ഉത്ഘാടനം ചെയ്തു. ടൗൺ മണ്ഡലം പ്രസിഡന്റ് സോണി സണ്ണി അദ്ധ്യഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. എ. സനിഷ് കുമാർ, കെ. എം രാജപ്പൻ, ജോർജ് വർഗീസ്, എ. ഷാനവാസ്‌, നഗരസഭ കൗൺസിലർമാരായ രേണുക രതീഷ്, സൗദമിനി അഭിലാഷ്, ജോസ് നെടുമ്പള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News