Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അതിരുമ്പുഴ പള്ളി ദർശന തിരുനാൾ പ്രധാന തിരുനാൾ ശനിയും ഞായറും

18 Sep 2026 19:28 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: അതിരമ്പുഴ സെൻ.മേരിസ് ഫോറോന പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ സ്വർഗാരോഹിത മാതാവിന്റെ ദർശന തിരുനാളിന്റെ ഭാഗമായി ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ആഘോഷമായ പരിശുദ്ധ കുർബാന നടക്കും. മേജർ ആർച്ച് ബിഷപ്പ് എമിരിത്തൂസ്

കർദിനാൾ മാർ ജോർജ് ആലഞ്ചേരി വചന സന്ദേശം നൽകും . തുടർന്ന്

വലിയപള്ളി മൈതാന കുരിശടി ചുറ്റി പ്രദക്ഷിണം നടക്കും . മരിയൻ പ്രത്യക്ഷീകരണങ്ങളുടെ അവതരണവും ഉണ്ട് .

 പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച രാവിലെ 5:40ന് വലിയ പള്ളിയിൽ നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് വികാരി ഫാദർ മാത്യു പടിഞ്ഞാറെക്കുറ്റ് കാർമികത്വം വഹിക്കും..7 .45 ന്  പരിശുദ്ധ കുർബാനയ്ക്ക് ഫാദർ ഡോക്ടർ മാണി പുതിയിടം കാർമികത്വം വഹിക്കും.

 10- ന് തിരുനാൾറാസ . മൂന്നിന് അഖണ്ഡ ജപമാല, അഞ്ചിന് ആഘോഷമായ പരിശുദ്ധ കുർബാന , തുടർന്ന് വലിയ പള്ളി ചെറിയപള്ളി ചുറ്റി തിരുനാൾ പ്രദക്ഷിണം , കൊടിയിറക്ക് , സമാപനാശിർവാദം, ആകാശ വിസ്മയം .വികാരി ഫാ. മാത്യുപടിഞ്ഞാറേ കുറ്റ് , ഫാ. വിപിൻ കട്ടത്തറ,ഫാ. മാർട്ടിൻ നീളപ്പറമ്പിൽ ഫാ. ടോണി മണക്കുന്നേൽ,കൈക്കാരന്മാരായ

സെബാസ്റ്റ്യൻ മർക്കോസ് കുഴിന്തോട്ടിയിൽ,ജോൺസൺ ജോസഫ് തോട്ടത്തിൽ, സാബു ജോസഫ് നിരവത്ത് എന്നിവർ പരിപാടികൾ വിശദീകരിച്ചു.

Follow us on :

More in Related News