Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Sep 2026 20:16 IST
Share News :
കടുത്തുരുത്തി: പരശുറാം എക്സ്പ്രസിൽ സെപ്റ്റംബർ 22 മുതൽ പുതിയ എൽഎച്ച്ബി കോച്ചുകൾ എത്തും. മംഗളൂരു–കന്യാകുമാരി പരശുറാം 22 മുതലും കന്യാകുമാരി–മംഗളൂരു പരശുറാം 23 മുതലുമാണ് സ്റ്റെയിൻലെസ് സ്റ്റീൽ നിർമിത എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുക.
ആകെ 21 കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. ഇതിൽ രണ്ട് എസി ചെയർകാർ, മൂന്ന് റിസർവ്ഡ് സെക്കൻഡ് സിറ്റിങ്, 15 ജനറൽ സെക്കൻഡ് ക്ലാസ്, ഒരു സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാൻ എന്നിവ ഉൾപ്പെടും. ഒരു ജനറൽ കോച്ച് കുറയുമെങ്കിലും എൽഎച്ച്ബി സെക്കൻഡ് ക്ലാസ് കോച്ചുകളിൽ സീറ്റുകളുടെ എണ്ണം കൂടുതലായതിനാൽ യാത്രക്കാരെ കാര്യമായി ബാധിക്കില്ല.പഴയ കോച്ചുകൾക്ക് പകരം ചുവപ്പ്/സെമി-മെറ്റാലിക് നിറത്തിലുള്ള എൽഎച്ച്ബി കോച്ചുകളാണ് പരശുറാം എക്സ്പ്രസിന്റെ ഭാഗമാകുന്നത്.
Follow us on :
Tags:
More in Related News
Please select your location.