Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജി. സുകുമാരൻ നായർ സഞ്ചരിച്ച കാർ ടെമ്പോയുമയി കൂട്ടിയിടിച്ചു: സുകുമാരൻ നായർക്ക് പരിക്കേറ്റു

18 Sep 2026 14:14 IST

CN Remya

Share News :

കോട്ടയം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സഞ്ചരിച്ച കാറും ടെമ്പോയും കൂട്ടിയിടിച്ച് അപകടം. കയ്യിൽ നിസ്സാര പരുക്കേറ്റ അദ്ദേഹത്തെ പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംസി റോഡിൽ കുരമ്പാല അമൃത സ്‌കൂൾ ജംക്‌ഷനു സമീപം അദ്ദേഹത്തിന്റെ കാർ ഒരു പിക്കപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. പെരുമ്പളിക്കൽ എൻഎസ്എസ് പോളിടെക്നിക്കിൽ സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ആശുപത്രിയിലെ പരിശോധനകൾക്കു ശേഷം അദ്ദേഹം യാത്ര തുടർന്നു.

Follow us on :

More in Related News