Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Sep 2026 20:41 IST
Share News :
കടുത്തുരുത്തി: കടുത്തുരുത്തി യൂണിയൻ എസ്.എൻ.ഡി.പി യോഗം ശാഖ നമ്പർ
6383- വാലാച്ചിറ ഗുരുദേവ മന്ദിരത്തിൽ ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാസമാധി ദിനാചരണം വിപുലമായ പരിപാടികളോടെ ആചരിച്ചു. രാവിലെ 5:30-ന് ഗുരുപൂജയോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് ശാന്തിയാത്ര, ഗുരുദേവദർശന പ്രഭാഷണം, പ്രാർത്ഥനാ യജ്ഞം, മഹാസമാധി ദിന ഗുരുപൂജ, സമർപ്പണം, അന്നദാനം എന്നിവ നടന്നു.
രാവിലെ 9:00 മണിക്ക് മുട്ടുചിറ ജംഗ്ഷനിലേക്ക് ശാന്തിയാത്ര പുറപ്പെട്ടു....
10:30-ന് നടന്ന പൊതു സമ്മേളനത്തിൽ ജിബി ബിനോയ് ഗുരുദേവദർശന പ്രഭാഷണം നടത്തി.
ശാഖാ യോഗം പ്രസിഡന്റ് സോമൻ കണ്ണംപുഞ്ചയിൽ അധ്യക്ഷത വഹിച്ച യോഗം കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയ് ജോർജ് വെട്ടിക്കത്തടം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം സെക്രട്ടറി പ്രശാന്ത് തോട്ടത്തിൽ സ്വാഗതവും,വൈസ് പ്രസിഡന്റ് ഷിബു കെ.പി, സുരേന്ദ്രൻ തേജസ് ഭവൻ , വനിതാ സംഘം പ്രസിഡന്റ് ഊർമ്മിള ദിവാകരൻ, സെക്രട്ടറി വിനീത അനിൽകുമാർ, സിന്ധു റെജി പായിക്കാട്ട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ചടങ്ങിന്റെ ഭാഗമായി ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് വൺ/പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സമ്മേളനത്തിൽ ആദരിച്ചു. നൂറുകണക്കിന് ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന ചടങ്ങുകൾക്ക് അന്നദാനത്തോടുകൂടി സമാപനമായി..
Follow us on :
Tags:
More in Related News
Please select your location.