Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Sep 2026 15:38 IST
Share News :
മസ്‌കറ്റ്: ലോക കേരള സഭ ഇനി തുടരേണ്ടതില്ലെന്ന കേരള മുഖ്യമന്ത്രി വിഡി സതീഷിന്റെ തീരുമാനത്തെ റൂവി മലയാളി അസോസിയേഷൻ (RMA) സ്വാഗതം ചെയ്തു. പ്രവാസികളുടെ പേരിൽ വലിയ പ്രചാരണത്തോടെ സംഘടിപ്പിച്ചിരുന്ന ലോക കേരള സഭ സാധാരണ പ്രവാസികളുടെ യഥാർഥ പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്തുന്ന വേദിയായി മാറിയോയെന്ന് ഗൗരവമായി വിലയിരുത്തേണ്ടതുണ്ടെന്ന് ആർ.എം.എ പ്രസിഡന്റ് ഫൈസൽ ആലുവ അഭിപ്രായപ്പെട്ടു.
സർക്കാർ ചെലവിൽ ഏതാനും പ്രമുഖരെയും സമ്പന്നരെയും പങ്കെടുപ്പിച്ച് സമ്മേളനങ്ങളും ചർച്ചകളും സംഘടിപ്പിക്കുന്നതിനു പകരം, സാധാരണ പ്രവാസികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകുന്ന പ്രായോഗിക പദ്ധതികൾ നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലോക കേരള സഭയിലൂടെ സാധാരണ പ്രവാസികൾക്ക് ലഭിച്ച നേട്ടങ്ങളെക്കുറിച്ച് സർക്കാർ വ്യക്തത വരുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
തൊഴിൽ നഷ്ടപ്പെടൽ, ശമ്പള കുടിശ്ശിക, നിയമപ്രശ്നങ്ങൾ, ചികിത്സാ സഹായത്തിന്റെ അഭാവം, നാട്ടിലേക്കുള്ള മടക്കയാത്ര സംബന്ധമായ പ്രതിസന്ധികൾ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ നേരിടുന്ന പ്രവാസികൾ ഇന്നും വിവിധ രാജ്യങ്ങളിൽ ദുരിതം അനുഭവിക്കുകയാണെന്ന് ആർ.എം.എ ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങളിൽ സമയബന്ധിതമായ ഇടപെടലുകളും ഫലപ്രദമായ പരിഹാരങ്ങളും ഉറപ്പാക്കുന്നതിനാണ് സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അസോസിയേഷൻ അഭിപ്രായപ്പെട്ടു.
പ്രവാസികളുടെ പേരിൽ ചെലവഴിക്കുന്ന പൊതുപണം ചികിത്സാ സഹായം, ഇൻഷുറൻസ് പരിരക്ഷ, നിയമസഹായം, തൊഴിൽ സംരക്ഷണം, പുനരധിവാസ പദ്ധതികൾ, അടിയന്തര ധനസഹായം തുടങ്ങിയ ക്ഷേമപദ്ധതികൾക്കായി നേരിട്ട് വിനിയോഗിക്കണമെന്നും ആർ.എം.എ ആവശ്യപ്പെട്ടു. കൂടാതെ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി കൂടുതൽ തൊഴിൽ, സംരംഭകത്വ പദ്ധതികൾ നടപ്പാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക വളർച്ചയിൽ പ്രവാസികൾ നൽകിയ സംഭാവനകൾ അതുല്യമാണെന്നും, അവരെ ആദരിക്കേണ്ടത് ആഡംബര വേദികളിലൂടെയോ പ്രഖ്യാപനങ്ങളിലൂടെയോ അല്ല, മറിച്ച് അവരുടെ ജീവിതപ്രശ്നങ്ങൾക്ക് പ്രായോഗികവും സ്ഥിരതയുള്ളതുമായ പരിഹാരങ്ങൾ ഉറപ്പാക്കിക്കൊണ്ടായിരിക്കണമെന്നും റൂവി മലയാളി അസോസിയേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.