Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം അഞ്ചായി

21 Sep 2026 08:23 IST

Enlight News Desk

Share News :

മലപ്പുറം: പൂക്കോട്ടുംപാടത്തുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ കാണാതായവരിൽ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. കാണാതായ ഒരാൾക്കായി പ്രദേശത്ത് രക്ഷാപ്രവർത്തകർ ഊർജ്ജിതമായ തിരച്ചിൽ തുടരുകയാണ്.


തിരൂർ സ്വദേശികളായ പരന്നപറമ്പൻ മുഹമ്മദ്‌ കുട്ടി (65), മാങ്ങാടൻ അനസ് (27), കരുവാരകുണ്ട് സ്വദേശി റഹീം (35), വണ്ടൂർ കോട്ടക്കുന്ന് സ്വദേശി കുപ്പനത്ത് സജ്ജാദ്, ചേട്ടിയാറമ്മൽ കുറുപ്പത്ത് റഫീഖ് (41), ടി.കെ കോളനി സ്വദേശി സജിത എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ സജിതയെയാണ് ഇനി കണ്ടെത്താനുള്ളത്.


പാറക്കെട്ടിൽ ഇരിക്കുകയായിരുന്ന സംഘത്തിന് നേരെ അപ്രതീക്ഷിതമായി മലവെള്ളം ഇരച്ചെത്തുകയായിരുന്നുവെന്ന് ദുരന്തത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മിർഷാദ് വ്യക്തമാക്കി. രണ്ട് പേർ ഫോൺ വന്നതിനെ തുടർന്ന് മാറി നിന്നപ്പോഴാണ് ബാക്കിയുള്ളവർ മലവെള്ളപ്പാച്ചിലിൽപ്പെട്ടതെന്നും മിർഷാദ് പറഞ്ഞു. അപകടവിവരമറിഞ്ഞ് മന്ത്രി എ.പി. അനിൽകുമാർ ദുരന്തസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി.


സംസ്ഥാനത്ത് കനത്ത മഴക്കെടുതി: ഒമ്പത് മരണം


സംസ്ഥാനത്ത് അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ ഒമ്പത് പേർക്ക് ജീവൻ നഷ്ടമായി. ഇടുക്കി വട്ടവടയിലും കോട്ടയം പൂഞ്ഞാറിന് സമീപവും മണ്ണിടിഞ്ഞും കൽക്കെട്ട് തകർന്നുമാണ് നാല് പേർ മരിച്ചത്.


വരും മണിക്കൂറുകളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ആറ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും മണ്ണിടിച്ചിൽ ഭീഷണിയുള്ള മേഖലകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. പ്രത്യേകിച്ച് കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

L P G സബ്‌സിഡിക്ക് ഒക്ടോബർ 1 മുതൽ ആധാർ ബയോമെട്രിക് നിർബന്ധം; ഇ-കെവൈസി പൂർത്തിയാക്കാത്തവർക്ക് സബ്‌സിഡി മുടങ്ങും; കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ സുപ്രധാന അറിയിപ്പ്


Follow us on :

More in Related News