Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Sep 2026 12:45 IST
Share News :
കൊച്ചി:രാജ്യത്തെ രണ്ടാമത്തെ വലിയ പെയിന്റ് കമ്പനിയായ ബർജർ പെയിന്റ്സ് ഇന്ത്യ ലിമിറ്റഡ്, ജീവിതം നമ്മെ പരീക്ഷിച്ചാലും അത് ഒരിക്കലും നമ്മുടെ നിറം കവർന്നെടുക്കരുത് എന്ന ശക്തമായ വിശ്വാസത്തിൽ ഊന്നിക്കൊണ്ടുള്ള പുതിയ ബ്രാൻഡ് ഐഡന്റിറ്റിയും പ്രചാരണവും പുറത്തിറക്കി. 'രംഗ് ബനാ രഹേ' എന്ന ചിന്തയിലൂടെ രൂപം കൊണ്ട ഈ പുതിയ കാമ്പെയ്ൻ, ആഴത്തിലുള്ള മാനുഷിക ചിന്തകളിലൂടെ നിറം സംരക്ഷിക്കുമെന്നുള്ള ബെർജർ പെയിന്റ്സിന്റെ ദീർഘകാല വാഗ്ദാനത്തെ പുനർവ്യാഖ്യാനം ചെയ്യുന്നു. യൂട്യൂബ്, ലിങ്ക്ഡ്ഇൻ, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഈ പ്രചാരണം തത്സമയം ലഭ്യമാണ്.
വർഷങ്ങളായി ഹോംഷീൽഡ്, വെതർകോട്ട് ആന്റി ഡസ്റ്റ്, ഈസി ക്ലീൻ തുടങ്ങിയ ഉൽപ്പന്നങ്ങളിലൂടെ ബെർജർ വീടുകളുടെ ചുവരുകളിലെ നിറങ്ങളെ വിജയകരമായി സംരക്ഷിച്ചു പോരുന്നു. എന്നാൽ 'രംഗ് ബനാ രഹേ'യിലൂടെ ഈ വാഗ്ദാനം ചുമരുകൾക്കപ്പുറത്തേക്ക് വ്യാപിപ്പിച്ച് മനുഷ്യരിലേക്ക് എത്തിക്കുകയാണ് കമ്പനി. പെയിന്റുകളെക്കുറിച്ചുള്ളതുപോലെ തന്നെ ജീവിതത്തെക്കുറിച്ചും സംസാരിക്കുന്ന ഒന്നാണ് ഈ പ്രചാരണം. ജീവിതം പ്രതിസന്ധികൾ സൃഷ്ടിക്കുമ്പോഴും നമ്മുടെ വ്യക്തിത്വത്തിലും ആത്മാവിലും നിറഞ്ഞുനിൽക്കുന്ന തനിമ ചോർന്നുപോകാതെ സൂക്ഷിക്കാനുള്ള മനുഷ്യന്റെ പ്രതിരോധശേഷിയെ ഇത് ആഘോഷിക്കുന്നു.
ഒരിക്കലും ഒളിമങ്ങാത്ത നിറങ്ങളുള്ള 'ഖുഷ്രംഗിനെ' അവതരിപ്പിക്കുന്ന ഒരു സിനിമയോടെയാണ് ഈ പ്രചാരണത്തിന് തുടക്കമായിരിക്കുന്നത്. മഴയിലും പൊടിയിലും ചൂടിലും തളരാതെ, ജീവിതത്തിന്റെ ഓരോ വഴിതിരിവിലും മനസ്സ് ഇളകാതെ നിൽക്കുന്ന അദ്ദേഹത്തിന്റെ കഥയിലൂടെ മനുഷ്യന്റെ അതിജീവന ശേഷിയാണ് വെളിപ്പെടുത്തുന്നത്. ജീവിതത്തിലെ വെല്ലുവിളികളെ ഒഴിവാക്കുന്നതിലല്ല, മറിച്ച് അവയ്ക്കിടയിലും നമ്മെ നമ്മളാക്കുന്നത് എന്താണോ അതിനെ സംരക്ഷിക്കുന്നതിലാണ് യഥാർത്ഥ കരുതെന്ന് ഈ ചിത്രം ഓർമ്മിപ്പിക്കുന്നു.
"വർഷങ്ങളായി ഞങ്ങളുടെ ഉൽപ്പന്നങ്ങളിലൂടെ നിറം സംരക്ഷിക്കുന്നതിൽ ബെർജർ പ്രശസ്തമാണ്. എന്നാൽ ഭാവിയിലേക്ക് നോക്കുമ്പോൾ നിറം സംരക്ഷിക്കുക എന്നതിന്റെ അർത്ഥം ചുവരുകളെക്കുറിച്ചല്ല, മറിച്ച് മനുഷ്യരെക്കുറിച്ചാണെന്ന് ഞങ്ങൾ മനസ്സിലാക്കി. ജീവിതത്തിലെ ഉയർച്ച താഴ്ചകളിലൂടെ കടന്നുപോകുമ്പോഴും സ്വന്തം സ്വത്വം നിലനിർത്താനുള്ള അവരുടെ ശക്തിയാണിത്. 'രംഗ് ബനാ രഹേ' നമ്മെ നിർവചിക്കുന്ന നിറങ്ങൾ നഷ്ടപ്പെടുത്താതെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള പ്രതിരോധശേഷിയെയാണ് ആഘോഷിക്കുന്നതെന്ന് ബെർജർ പെയിന്റ്സ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ അഭിജിത് റോയ് പറഞ്ഞു.
‘’പെയിന്റുകളെക്കുറിച്ച് മറ്റൊരു പ്രചാരണം സൃഷ്ടിക്കുക എന്നതായിരുന്നില്ല ലക്ഷ്യം, മറിച്ച് ബെർജറിന് മാത്രം സ്വന്തമായുള്ള ഒരു ആശയം കണ്ടെത്തുക എന്നതായിരുന്നു. രംഗ് ബനാ രഹേ എന്നത് പ്രതിരോധശേഷിയുടെയും ഒന്നിനെയും കൂസാത്ത സന്തോഷത്തിന്റെയും ആഘോഷമാണ്; ജീവിതം എന്തുതന്നെ കൊണ്ടുവന്നാലും നിങ്ങളുടെ നിറങ്ങളിൽ മുറുകെ പിടിക്കാനുള്ള നിശബ്ദമായ ദൃഢനിശ്ചയമാണിത്."
അതാത് പ്രദേശങ്ങളിലെ പ്രേക്ഷകരുമായി ബന്ധപ്പെടുന്നതിനായി ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ ഈ പ്രചാരണ സിനിമ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, സോഷ്യൽ മീഡിയ തുടങ്ങിയവയിലൂടെ ഈ പ്രചാരണം രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്ന് സൈഡ്‌വേസ് കൺസൾട്ടിംഗിന്റെ സ്ഥാപകനായ അഭിജിത് അവസ്തി അഭിപ്രായപ്പെട്ടു.
പ്രചാരണം ലഭ്യമായ പ്ലാറ്റ്‌ഫോമുകളുടെ ലിങ്കുകൾ:
യൂട്യൂബ്:https://www.youtube.com/watch?v=X495lS8CdvM
ഇൻസ്റ്റാഗ്രാം: https://www.instagram.com/reels/DbKVDesiwR-/
Follow us on :
Tags:
More in Related News
Please select your location.