Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ത്രീകളുടെ നവോത്ഥാന പരിശ്രമങ്ങളെ ഇകഴ്ത്തരുത് : എം ജി എം സംസ്ഥാന സെമിനാർ

21 Sep 2026 18:12 IST

enlight media

Share News :


കോഴിക്കോട്: നവോത്ഥാന നായകരുടെ കഠിനാധ്വാനത്തിന്റെ ഫലമായി മലയാളി മുസ്‌ലിം സ്ത്രീകൾ നേടിയെടുത്ത

അഭിമാനാർഹമായ നേട്ടങ്ങളെ

ഇകഴ്ത്തുന്ന വർത്തമാനങ്ങളിൽ നിന്ന് മതപണ്ഡിതർ വിട്ടുനിൽക്കണമെന്ന്

കെ എൻ എം വനിതാ വിഭാഗമായ

എം ജി എം സംസ്ഥാന സമിതി കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു.


മുസ്‌ലിം സ്ത്രീ :മതം സമൂഹം, നവോഥാനം എന്ന പ്രമേയത്തിലാണ് മുസ്‌ലിം ഗേൾസ് ആൻഡ് വിമൻസ് മൂവ്മെന്റ് സെമിനാർ ഒരുക്കിയത്. കേരളത്തിലെ മുസ്‌ലിം സ്ത്രീകൾ മത, സാമൂഹിക, വിദ്യാഭ്യാസ രാഷ്ട്രീയം രംഗത്ത് ഉജ്ജ്വലമായ സാന്നിധ്യമാണ് കഴിഞ്ഞകാലങ്ങളിൽ അടയാളപ്പെടുത്തിയത്.

ആഗോളതലത്തിൽ മുസ്‌ലിം സ്ത്രീകളുടെ മുന്നേറ്റത്തെ കുറിച്ച് കൂടുതൽ ചർച്ചകൾ ഉണ്ടാവണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു. ഒരു ഭാഗത്ത് സ്ത്രീകളുടെ വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റത്തെ കുറിച്ച് സംസാരിക്കുകയും പരസ്യമായി സ്ത്രീകൾ പുറത്തിറങ്ങരുതെന്ന്ആജ്ഞാപിക്കുകയും

ചെയ്യുന്നവർ പുതുതലമുറയുടെ മുമ്പിൽ പരിഹാസ്യരാവുകയാണ്.സമൂഹത്തിൽ അനുദിനം വർദ്ധിച്ചുവരുന്ന വിശ്വാസ, ധാർമിക വ്യതിയാനങ്ങൾക്കെതിരെ ശക്തമായ ബോധവൽക്കരണം അനിവാര്യമാണ്. ഉപദേശത്തിന്റെ മറവിൽ സ്ത്രീകളുടെ വ്യക്തിത്വത്തെ നിരാകരിക്കാനും അവരെ രണ്ടാംകിട പൗരന്മാരാക്കി ചിത്രീകരിക്കാനുള്ള ആസൂത്രിതമായ നീക്കം അംഗീകരിക്കാനാവില്ലെന്നും സെമിനാർ ചൂണ്ടിക്കാട്ടി. വർധിച്ചു വരുന്ന വിശ്വാസ ചൂഷണങ്ങൾക്കെതിരെ ശക്തമായ ജനജാഗ്രത വേണമെന്നും എം ജി എം ആവശ്യപ്പെട്ടു.വിശ്വാസത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തി സമൂഹത്തിൽ മാന്യന്മാരായി ചമയുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സർക്കാർ സന്നദ്ധമാവണം. ധാർമിക സദാചാരമൂല്യങ്ങളെ ഇല്ലാതാക്കാനും മതനിരാസ ചിന്തകൾ പടർത്താനുമുള്ള ആസൂത്രിതമായ നീക്കങ്ങൾ വിശ്വാസികൾ കണ്ടില്ലെന്ന് നടിക്കരുത്.

മതനിരാസ പ്രസ്ഥാനത്തിന്റെ

പ്രചാരകർ വംശീയതയുടെയും വിഭാഗീയതയുടെയും കൂട്ടിക്കൊടുപ്പുകാരായി അധപതിക്കുന്നതും അംഗീകരിക്കാനാവില്ല.മതങ്ങളെക്കുറിച്ച് പഠിക്കാനും വിശകലനം നടത്താനും അവസരങ്ങൾ ഉണ്ടാവണം. ക്രിയാത്മകമായ മത നിരൂപണം നടക്കട്ടെ.

എന്നാൽ, മത വിമർശനത്തിന്റെ മറവിൽ വംശീയ വിദ്വേഷം പ്രചരിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നും സെമിനാർ ചൂണ്ടിക്കാട്ടി. ഇസ്‍ലാമിക പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്തു സമൂഹത്തിൽ ഭിന്നതയും ഛിദ്രതയും ഉണ്ടാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.

ഇസ്‍ലാമോഫോബിയ വളർത്തി വിശ്വാസികളെ നിരാശരാക്കാനുള്ള നീക്കത്തിനെതിരെ വിവേകമതികൾ ജാഗ്രത കാണിക്കണമെന്നും എം ജി എം സെമിനാർ ആവശ്യപ്പെട്ടു.

മത, വിദ്യാഭ്യാസ, സാമൂഹിക,രാഷ്ട്രീയ രംഗത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് നേരിന്റെ വഴി കാണിക്കാൻ വിദ്യാഭ്യാസസ്ഥാപനങ്ങളും രക്ഷിതാക്കളും സമൂഹവും കൈകോർക്കണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു.കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി സെമിനാർ ഉദ്ഘാടനം ചെയ്തു.സമൂഹത്തിൽ അരാജകത്വവും അധാർമികതയും പടർത്താൻ ആസൂത്രിതമായ ശ്രമം നടക്കുമ്പോൾ

തിന്മകൾക്കെതിരെ പ്രതിരോധം തീർക്കൻ സ്ത്രീ സമൂഹം മുന്നോട്ടു വരണമെന്ന് അബ്ദുല്ലകോയ മദനി പറഞ്ഞു. കുടുംബം എന്ന സംവിധാനം തന്നെ തകർക്കാൻ ശ്രമം നടക്കുന്നു. കുടുംബം നന്മകളുടെ സംരക്ഷണ ഭിത്തിയാണെന്നും അദ്ദേഹം പറഞ്ഞു. മതം പഠിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും സ്ത്രീ സമൂഹം കാണിക്കുന്ന ഉത്സാഹം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകളുടെ പുരോഗതിക്കും മുന്നേറ്റത്തിനും ഇക്കാലത്ത് ആർക്കും തടസ്സം നിൽക്കാൻ കഴിയില്ലെന്നുംഅദ്ദേഹം പറഞ്ഞു.

എം ജി എം സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട് അധ്യക്ഷത വഹിച്ചു. കെ എൻ എം സെക്രട്ടറി, അബ്ദുറഹമാൻ മദനി പാലത്ത്,

എം ജി എം ജനറൽ സെക്രട്ടറി

ശമീമ ഇസ്‌ലാഹിയ്യ, ആയിഷ ചെറുമുക്ക്, നബീല കുനിയിൽ, ഫിദ അൻവർ, സൗദ ഒളവണ്ണ, സുബൈദ നൗഷാദ് സംസാരിച്ചു.




Follow us on :

More in Related News