Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Sep 2026 11:22 IST
Share News :
കടുത്തുരുത്തി: നാടിൻ്റെ നന്മയ്ക്ക് വേണ്ടിയുള്ള ശക്തമായ പ്രവർത്തനങ്ങളിലൂടെ പൊതു പ്രവർത്തകർക്കാകമാനം മാതൃകയായ വ്യക്തിത്വമാണ് പി ജി എം നായർ കാരിക്കോടെന്ന് സംസ്ഥാന ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ മോൻസ് ജോസഫ് പറഞ്ഞു. എൻ എസ് എസ് ഡയറക്ടർ ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പി ജി എം നായരുടെ സ്ഥാനലബ്ധിയിൽ മാതൃകരയോഗമായ 1936-ാം നമ്പർ കാരിക്കോട് തെക്കേക്കര ശിവ വിലാസം എൻ എസ് എസ് കരയോഗത്തിൽ നടന്ന സൗഹൃദ കൂട്ടായ്മയിൽ പി ജി എം നായർക്ക് ആദരവ് അർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സാമൂഹിക- സാംസ്ക്കാരിക - വിദ്യാഭ്യാസ-ആദ്ധ്യാത്മിക - ജീവകാരുണ്യ മേഖലകളിൽ നാല് പതിറ്റാണ്ടിലേറെയായി തിളക്കമാർന്ന പ്രവർത്തനം നടത്തി വരുന്ന പി ജി എം നായർ കാരിക്കോട് തികഞ്ഞ മതേതര കാഴ്ചപ്പാടിൻ്റെ ഉടമയും വിശുദ്ധമായ പ്രവർത്തനത്തിൻ്റെ പര്യായവുമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കരയോഗം വൈസ് പ്രസിഡൻ്റ് കെ ആർ ദീപു കുമാർ അധ്യക്ഷത വഹിച്ചു. മന്ത്രി, പി ജി എം നായരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. തൻ്റെ പൊതുപ്രവർത്തന രംഗത്ത് മഹത്തായ എൻ എസ് എസ് പ്രസ്ഥാനം നൽകിയ കരുത്തും ശക്തിയും അതുല്യമാണെന്നും കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുവാനുള്ള ചുമതലയാണ് ഇതിലൂടെ സംഘടന നൽകിയിട്ടുള്ളതെന്നും മറുപടി പ്രസംഗത്തിൽ പി ജി എം നായർ പറഞ്ഞു.
എൻ എസ് എസ് യൂണിയൻ വൈസ് പ്രസിഡൻ്റ് പി വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി അഖിൽ ആർ നായർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സുരേഷ്, വനിതാ യൂണിയൻ പ്രസിഡൻ്റ് കെ ജയലക്ഷ്മി, എൻ എൻ സുരേഷ് കുമാർ, എൻ മധു, ഡോ ഇ എൻ ശിവദാസ്, പി എസ് വേണുഗോപാൽ, വി കെ ശ്രീകുമാർ, ടി കെ വാസുദേവൻ നായർ, എസ് യു കൃഷ്ണ കുമാർ, ജോർജ്കുട്ടി ആനക്കുഴി, എം എൻ രാജപ്പൻ നായർ ,കെ എസ് മനോഹരൻ, എം എൻ വിനോദ്, , കെ ജി ലാൽ തുടങ്ങിയവർ പ്രസംഗിച്ചു
Follow us on :
Tags:
More in Related News
Please select your location.