Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jun 2026 23:24 IST
Share News :
വൈക്കം: മഴക്കാല മുന്നൊരുക്കങ്ങളും ദുരന്തനിവാരണ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കാൻ കെ. ബിനിമോൻ എം എൽ എ യുടെ അധ്യക്ഷതയിൽ കൂടിയ
വൈക്കം താലൂക്ക് വികസന സമിതിയോഗം തീരുമാനിച്ചു. നിർദ്ദേശത്തിന് കാത്തുനിൽക്കാതെ സാഹചര്യങ്ങൾ ക്കനുസരിച്ച് മികച്ച നിലയിൽ പ്രവർത്തിക്കാൻ എല്ലാ ഉദ്യോഗസ്ഥരും തയ്യാറാകണമെന്നും എം.എൽ.എ. യോഗത്തിൽ അഭിപ്രായപ്പെട്ടു. ഓരോ വകുപ്പുകളും സ്വീകരിക്കേണ്ട നടപടികളും വുകുപ്പുകളുടെ ഏകോപനം സംബന്ധിച്ചുള്ള വിലയിരുത്തലും യോഗത്തിൽ നടത്തി. വൈക്കം ടൗൺ ഗവ. എൽ.പി. സ്‌കൂളിൽ നടന്ന യോഗത്തിൽ വൈക്കം തഹസീൽദാർ പി.ആർ. അഭിലാഷ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, നഗരസഭ വൈസ് ചെയർപേഴ്സൺ സൗധാമിനി അഭിലാഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ആനന്ദ് ബാബു, വിജയമ്മ ബാബു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ജെ. സണ്ണി, ബിന്ദു അജി, ലിജി സലഞ്ച് രാജ്, ജിജി സുരേഷ്, ആരതി വിനയൻ, ജോസ് വി ജേക്കബ്, സാജിത യൂസഫ്, വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പുതല മേധാവികൾ, വില്ലേജ് ഓഫീസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.