Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫിന് ഭരണം; യു ഡി എഫിന് തോട്ടകം ഡിവിഷൻ മാത്രം.

13 Dec 2025 18:13 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഭരണം ഇക്കുറിയും എൽ ഡി എഫ് നിലനിർത്തി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഉൾപ്പടെ ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിൽ എൽ ഡി എഫിന് ഭരണം നഷ്ടപ്പെട്ടപ്പോൾ വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനുകളിൽ 13 ലും മിന്നും വിജയമാണ് എൽ ഡി എഫ് നടത്തിയത്. തോട്ടകം ഡിവിഷൻ മാത്രമാണ് യു ഡി എഫിനെ തുണച്ചത്. യു ഡി എഫ് മുന്നണിയിലെ കോൺഗ്രസ് സ്ഥാനാർഥി

പി.ജെ സെബാസ്റ്റ്യനാണ് 97 വോട്ടുകൾക്ക് ഇവിടെ വിജയിച്ചത്.എൽ ഡി എഫിലെ സി പി ഐ സ്ഥാനാർഥി പി.എസ് മുരളീധരനാണ് പരാജയപ്പെട്ടത്. കഴിഞ്ഞ തവണ 12 ഡിവിഷനുകൾ ഉണ്ടായിരുന്നപ്പോൾ യു ഡി എഫിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. കോൺഗ്രസിലെ എസ്.മനോജ് കുമാറാണ് അന്ന് വിജയിച്ചത്. മുൻ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ് പുഷ്പ മണി, ഹൈമി ബോബി, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി.വി ഹരിക്കുട്ടൻ, സുകന്യാ സുകുമാരൻ, തുടങ്ങിയവരാണ് വിജയിച്ചവരിൽ പ്രമുഖർ

Follow us on :

More in Related News