Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടയാർ പൊന്നുരുക്കും പാറ നെല്ലുത്പാദക പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വിരിപ്പ് കൃഷിയുടെ വിളവെടുപ്പ് നടത്തി.

23 Jan 2026 17:37 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വടയാർ പൊന്നുരുക്കും പാറ നെല്ലുത്പാദക പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വിരിപ്പ് കൃഷിയുടെ വിളവെടുപ്പ് നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പാടശേഖരസമിതി പ്രസിഡൻ്റ് സ്‌കറിയ ആന്റണി അധ്യക്ഷതവഹിച്ചു.

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം സീതു ശശിധരൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിതാ സുബാഷ് , പാടശേഖരസമിതി സെക്രട്ടറി പി.സി. പ്രസാദ്, പാടശേഖര സമിതി ഭാരവാഹികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ 27 വർഷമായി വിരിപ്പ് കൃഷി മുടങ്ങിക്കിടന്ന 124 ഏക്കറോളം വരുന്ന കൃഷിയിടത്തിൽ 85 ഓളം കർഷകരാണുള്ളത്. പത്ത് ലക്ഷംരൂപ വായ്പ എടുത്താണ് കർഷകർ വിരിപ്പുകൃഷിക്ക് ആവശ്യമായ പുറംബണ്ട് നിർമാണം, കാന തെളിക്കൽ, മോട്ടോർ സ്ഥാപിക്കൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കൃഷിയിടത്തിൽ ഒരുക്കിയത്. 





Follow us on :

More in Related News