Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Mar 2026 18:23 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ വൻ ലഹരി വേട്ട. കാറിൽ കടത്തുകയായിരുന്ന 2 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. ഒരാൾ ഓടി രക്ഷപ്പെട്ടു. വെട്ടിക്കാട്ട് മുക്ക് - തലയോലപ്പറമ്പ് റോഡിൽ തലപ്പാറ ജംഗ്ഷന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. കുറവിലങ്ങാട് ചാലാശ്ശേരി അമൽ(25), പാലാ വള്ളിച്ചിറ പാറയിൽ അശ്വിൻ (23) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോട്ടയത്തെ ഡെൻസാഫ് അംഗങ്ങളും തലയോലപ്പറമ്പ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. എറണാകുളത്ത് നിന്നും കാറിൽ വില്പനക്കായി കൊണ്ടു പോകുകയായിരുന്നു കഞ്ചാവ്. പോലിസ് പിൻതുടർന്ന് വാഹനം പിടികൂടുന്നതിനിടെ കാണക്കാരി സ്വദേശി നെയ്ജിൽ ആണ് കാറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടത്. കാറിൻ്റെ സീറ്റിന് അടിയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് പാക്കറ്റ് കണ്ടെടുത്തു. ഇവർ കഞ്ചാവ് കടത്താൻ ഉപയോഗിച്ച മാരുതി ആൾട്ടോ കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. പിടിയിലായ അമൽ കുറവിലങ്ങാട് ഉൾപ്പടെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി ലഹരിമരുന്ന് കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.