Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Sep 2026 22:27 IST
Share News :
ഗുരുവായൂർ:ക്ഷേത്രത്തിൽ പ്രസാദഊട്ട് ലഭിച്ചില്ലെന്നാരോപിച്ച് ഉണ്ടായ തർക്കത്തിനിടെ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിയ പ്രതിയെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു.പാലക്കാട് കല്ലേകുളങ്ങര കാർത്തികേയ നിവാസിൽ വിശ്വനാഥൻ(58)ആണ് അറസ്റ്റിലായത്.ചെറുതുരുത്തി പൈങ്കുളം സ്വദേശി തളിയിൽ ഉദയകുമാറിനാണ് കുത്തേറ്റത്.തിങ്കളാഴ്ച്ച രാത്രി ഒമ്പതോടെ ക്ഷേത്രത്തിന്റെ വടക്കേ നടയിൽ അന്നലക്ഷ്മി ഹാളിന് സമീപമായിരുന്നു സംഭവം.പ്രസാദഊട്ട് അവസാനിച്ചതിനെ തുടർന്ന് ഹാൾ അടച്ചിരുന്നു.ഇതിനിടെ പ്രസാദഊട്ട് ലഭിച്ചില്ലെന്ന് ആരോപിച്ച് വിശ്വനാഥൻ ജീവനക്കാരുമായി തർക്കിക്കുകയും തുടർന്ന് കത്തിയെടുത്ത് ഉദയകുമാറിനെ കുത്തുകയുമായിരുന്നു.തലയുടെ വലതുഭാഗത്താണ് ഉദയകുമാറിന് കുത്തേറ്റത്.കൈവിരലിനും പരിക്കേറ്റിട്ടുണ്ട്.സംഭവത്തിന് പിന്നാലെ ഇദ്ദേഹത്തെ ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.തലയിൽ രണ്ട് തുന്നലുകൾ ആവശ്യമായി വന്നു.സംഭവത്തിൽ ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.പ്രതി വിശ്വനാഥൻ മുമ്പ് വധശ്രമക്കേസിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.