Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2026 17:52 IST
Share News :
വൈക്കം: ലഹരി വിരുദ്ധ പോരാട്ടങ്ങളുടെ സമ്പൂർണ്ണ വിജയത്തിനായി ഗാന്ധിയൻ ചിന്തകളും ദർശനങ്ങളും വിദ്യാർത്ഥികളിലും യുവാക്കളിലും കൂടുതലായി എത്തിക്കുന്നതിന് ഗാന്ധിയൻ പ്രസ്ഥാനങ്ങൾ നേതൃത്വപരമായ പങ്ക് വഹിക്കണമെന്ന് കെ. ബിനിമോൻ എം.എൽ.എ അഭിപ്രായപ്പെട്ടു. ഗാന്ധി ദർശൻ സമിതി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഗാന്ധിയൻ പഠന യാത്രാസംഘത്തിന് ഗാന്ധി ദർശൻ സമിതി വൈക്കം നിയോജക മണ്ഡലം കമ്മിറ്റി വൈക്കം സത്യഗ്രഹ സ്മാരകത്തിന് മുന്നിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി ദർശൻ സമിതി നിയോജക മണ്ഡലം പ്രസിഡൻ്റ് എസ്. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അബ്‌ദുൾ സലാം റാവുത്തർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ. എൻ. ഹർഷകുമാർ, കെപിസിസി അംഗം മോഹൻ.ഡി ബാബു, മുൻലളിതകലാ അക്കാദമി സെക്രട്ടറി എം. കെ. ഷിബു, ഗാന്ധി ദർശൻ സമിതി സംസ്ഥാനകമ്മിറ്റിയംഗം എം. കെ. ശ്രീരാമചന്ദ്രൻ , ജില്ലാസെക്രട്ടറി കെ . ഡി . പ്രകാശൻ, നിയോജക മണ്ഡലം സെക്രട്ടറി എൻ. സി. തോമസ്, മുൻസിപ്പൽ വൈസ് ചെയർപേഴ്‌സൺ സൗദാമിനി അഭിലാഷ്, ഇടവട്ടം ജയകുമാർ,റോജൻ മാത്യു, സി. സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
സ്ത്രികളും കുട്ടികളുമടങ്ങുന്ന 46 അംഗ സംഘം ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ലഹരിവിരുദ്ധ സമൂഹപ്രതിജ്ഞ എടുത്തു. തുടർന്ന് സംഘം സത്യഗ്രഹ ഗാന്ധിമ്യൂസിയം, പഴയ ബോട്ടുജെട്ടി , ഇണ്ടൻതുരുത്തി മന, ഇ.വി. ആർ സ്മാരകം, ഇ.വി .ആർ മ്യൂസിയം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു.
Follow us on :
Tags:
More in Related News
Please select your location.