Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉദയനാപുരം ചാത്തൻ കുടി ദേവി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് കൊടിയേറി; ഒക്ടോബർ 2ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

25 Sep 2025 20:54 IST

santhosh sharma.v

Share News :

വൈക്കം: ഉദയനാപുരം ചാത്തൻകുടി ദേവി ക്ഷേത്രത്തിലെ നവരാത്രി ഉത്സ വത്തിന് കൊടിയേറി. തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരി, ചെറിയ കൃഷ്ണൻ നമ്പൂതിരി,മേൽശാന്തി സുധിഷ് വാസുദേവൻ നമ്പുതിരി എന്നിവർ കാർമ്മികത്വം വഹിച്ചു. ഒക്ടോബർ 2ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. നാളെ വൈകിട്ട് 7ന് വൈക്കം ആവിഷ്കാരനൃത്ത വിദ്യാലയത്തിന്റെ ഡാൻസ് , 27ന് വൈകിട്ട് 7 ന് വൈക്കം രാജേഷിന്റെ സാക്സോഫോൺ കച്ചേരി, 28 ന് വൈകിട്ട് 7 ന് തൃപ്പുണിത്തുറ രുദ്രാണിയുടെ തിരുവാതിര, ദുർഗ്ഗാഷ്ടമി ദിനമായ 29 ന് രാവിലെ 6 ന് ദുർഗ്ഗാഷ്ടമി പൂജ, കലശാഭിഷേകം, സരസ്വതി പൂജ 10.30 ന് നവാഹ പാരായണ സമർപ്പണം 12 ന് ഉൽസവബലി വൈകിട്ട് 6 ന് താലപ്പൊലി, പൂജവയ്പ്പ് 7 ന് വൈക്കം സങ്കീർത്തന ഭജന മണ്ഡലിയുടെ ഭജനാമൃതം 30 ന് രാവിലെ 6 ന് സരസ്വതി പൂജ വൈകിട്ട് 6.30 ന് താലപ്പൊലി 7 ന് ചാലപ്പറമ്പ് കാർത്ത്യകുളങ്ങര തത്വമസിയുടെ ഭജൻസ്, മഹാ നവമി ദിനമായ ഒക്ടോബർ 1 ന് രാവിലെ 6.30 ന് സരസ്വതി പൂജ 9 ന് ശ്രീബലി, തേരോഴി രാമകുറുപ്പിന്റെ പ്രമാണത്തിൽ പഞ്ചാരിമേളം വൈകിട്ട് 5 ന് കാഴ്ചശീബലി, വൈക്കം ചന്ദ്രൻ മാരാരുടെ പഞ്ചവാദ്യം 9 ന് മഹാനവമി വിളക്ക്. വിജയദശമി ദിനമായ ഒക്ടോബർ 2 ന് രാവിലെ 6 ന് വിജയദശമി പൂജ, വൈക്കം രാധാകൃഷ്ണന്റെ സോപാന സംഗീതം, സരസ്വതി പൂജ, 7.30 ന് പൂജയെടുപ്പ്, വിദ്യാരംഭം 9ന് മദ്ദളകേളി വൈകിട്ട് 5 ന് ആറാട്ടെഴുന്നള്ളിപ്പ് 7.30 ന് ഉദയനാപുരം ദക്ഷിണാമൂർത്തി കലാക്ഷേത്രത്തിന്റെ നൃത്തനൃത്യങ്ങൾ, ആറാട്ട്, 9 ന് ആറാട്ട് വരവ്, വലിയ കാണിക്ക, ആറാട്ട് സദ്യ എന്നിവ നടക്കും.

Follow us on :

More in Related News