Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Apr 2026 18:33 IST
Share News :
കടുത്തുരുത്തി: ശാഖ നമ്പർ 1659ാം നമ്പർ കീഴൂർ എസ്എൻഡിപി യോഗം ഗുരുദേവക്ഷേത്രത്തിൽ ഗുരുദേവ പഞ്ചലോഹ പ്രതിഷ്ഠയുടെ നാലാമത് വാർഷിക മഹോത്സവം കൊണ്ടാടി.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പൂത്തോട്ട ലാലൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി വൈക്കം വിനീഷ് ശാന്തിയുടെയും മുഖ്യ കാർമികത്വത്തിൽ രാവിലെ ഏഴിന് മഹാഗണപതി ഹോമം നടന്നു. തുടർന്ന് ക്ഷേത്രത്തിനകത്തേക്കുള്ള നിലവിളക്കിന്റെ സമർപ്പണവും നടന്നു. ക്ഷേത്രം പ്രസിഡണ്ട് എംപി ഭാസി മഠത്തി പറമ്പിൽ തൃക്കൊടിയേറ്റ് കർമ്മം നിർവഹിച്ചു.
തുടർന്ന് ഗുരുദേവ കൃതികളുടെ പാരായണം ഉച്ചപൂജ,സ്പെഷ്യൽ ദീപാരാധന,പ്രസാദശുദ്ധി പ്രസിദ്ധ വാദ്യനിധി തിരുമണി വെങ്കിടപൂരം പ്രസാദിന്റെ സോപാനസംഗീതം, അന്നദാനം എന്നിവ നടന്നു. പ്രസിഡണ്ട് എംപി ഭാസി മഠത്തിപറമ്പിൽ, വൈസ് പ്രസിഡണ്ട് കെ റ്റി മിനിലാൽ , സെക്രട്ടറി പി കെ മോഹൻദാസ് പുത്തൻപുരയിൽ, കേശവൻ ആനക്കുഴി നിരപ്പ്,സുധർമ മടക്കത്തടം,പ്രദീപ് പുത്തൻതറ, കെ കെ ബാബു കരികുളത്തിൽ, എംആർ രജീഷ് മലയിൽ, കെ ജി ഷാജി ഡ്രീംസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി..
Follow us on :
Tags:
More in Related News
Please select your location.