Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തെ താഴ്ന്ന പ്രദേശങ്ങളിൽ കിഴക്കൻ വെള്ളം ദുരിതം വിതക്കുന്നു; മൂവാറ്റുപുഴയാറിൻ്റെ കൈവഴി കരകവിഞ്ഞ് പ്രധാന റോഡിൽ വെള്ളം കയറി.

03 Aug 2026 07:56 IST

santhosh sharma.v

Share News :

വൈക്കം: ശക്തമായ മഴക്കൊപ്പം മൂവാറ്റുപുഴയാറ്റിൽ കിഴക്കൻ വെള്ളത്തിന്റെ വരവും വർദ്ധിച്ചതോടെ ജല നിരപ്പ് ക്രമാതീതമായി ഉയർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തലയോലപ്പറമ്പ് പഞ്ചായത്തിലെ തേവലക്കാട്, മുണ്ടോടി ഭാഗത്ത് നിരവധി വീടുകളിൽ വെള്ളം കയറിയതോടെ തലയോലപ്പറമ്പ് ഏ.ജെ ജോൺ മെമ്മോറിയൽ സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. 3 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ക്യാമ്പുകളിലേക്ക് ഇനിയും കൂടുതൽ കുടുംബങ്ങൾ എത്തിയേക്കും. മൂവാറ്റുപുഴയാറിൻ്റെ കൈവഴി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വടയാർ ഇളങ്കാവ് ദേവീക്ഷേത്രത്തിൽ വെള്ളം കയറി. വൈക്കം -തലയോലപ്പറമ്പ് റോഡിൽ വടയാർ ജംഗ്ഷൻ, പൊട്ടൻചിറ എന്നിവിടങ്ങളിൽ വെള്ളം കയറി. വെള്ളൂർ, മറവൻതുരുത്ത്, ഉയനാപുരം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി.കരിയാറിലും മൂവാറ്റുപുഴയാറിലും മൂവാറ്റുപുഴയാറിൻ്റെ കൈവഴികളിലും കിഴക്കൻ വെള്ളത്തിന്റെ വരവ് വർദ്ധിച്ചതോടെ ജല നിരപ്പ് ഉയർന്ന് പലയിടങ്ങളിലും വെള്ളം കയറി. ഉദയനാപുരം - വാഴമന റോഡും മുട്ടുങ്കൽ-ചിറപ്പാട് റോഡും വെള്ളത്തിൽ മുങ്ങി. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതോടെ പുഴയിലെ ജലനിരപ്പ് രണ്ട് അടിയോളം ഉയർന്നു. പഞ്ചായത്തുകളിലെ കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ഞായറാഴ്ച രാത്രി മുതൽ തൊരാതെ പെയ്യുന്ന മഴ ജലനിരപ്പ് ഉയർത്തുന്നു. 

വൈക്കത്തെ താഴ്‌ന്ന പ്രദേശങ്ങളെല്ലാം കിഴക്കൻ വെള്ളം വരവിൻ്റെ ഭീതിയിലാണ്. പാലം കടവിൽ 5 ഓളം വീടുകളിൽ വെള്ളം കയറി. ഉദയനാപുരം, വെള്ളൂർ, മറവൻതുരുത്ത് പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.


Follow us on :

More in Related News