Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റോട്ടറി ക്ലബ് കടുത്തുരുത്തി ടൗണിന്റെയും ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയുടെയും ആഭിമുഖ്യത്തില്‍ സൗജന്യ സ്തനാര്‍ബുദ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

03 Feb 2026 20:43 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: റോട്ടറി ക്ലബ് ഓഫ് കടുത്തുരുത്തി ടൗണും ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയും സംയുക്തമായി അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്തനാര്‍ബുദ സ്‌ക്രീനിംഗ് ക്യാമ്പ് നടത്തി. 35 ഓളം പേര്‍ക്ക് പരിശോധന നടത്തി. യോഗത്തില്‍ റോട്ടറി ക്ലബ് പ്രസിഡന്റ് ജോര്‍ജ് ജി. മുരിക്കന്‍, ജോസ് ജോസഫ്, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോര്‍ജ്, അന്‍വര്‍ മുഹമ്മദ്, ബിനു സി. നായര്‍, നോബി മുണ്ടയ്ക്കന്‍, മിനി ജെയിംസ്, ജിന്‍സി എലിസബത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. അറുപതോളം പേരാണ് രജിസ്റ്റര്‍ ചെയ്തതെങ്കിലും 35 പേര്‍ക്കാണ് പരിശോധന നടത്താനായത്. പരിശോധനയ്ക്ക് അവസരം ലഭിക്കാതിരുന്ന മറ്റുള്ളവര്‍ക്കായി മറ്റൊരു ദിവസം ക്യാമ്പ് സംഘടിപ്പിക്കുമെന്ന് റോട്ടറി ക്ലബ് പ്രസിഡന്റ് ജോര്‍ജ് ജി. മുരിക്കന്‍ അറിയിച്ചു.





Follow us on :

More in Related News