Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2026 16:20 IST
Share News :
കടുത്തുരുത്തി: കേരള സർക്കാർ ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിൽ വൈക്കം മത്സ്യ ഭവൻ പരിധിയിൽ വെള്ളൂർ ഗ്രാമപഞ്ചായത്തിലെ ശ്രീ മണി കെ കെ ചെറുകരപ്പറമ്പ് എന്ന കർഷകന്റെ കൂട് മത്സ്യകൃഷി തിലാപ്പിയ വിളവെടുപ്പ് 15.07. 2026 ബുധൻ രാവിലെ 11. 30 ന് നടത്തപ്പെട്ടു.വാർഡ് മെമ്പർ ശ്രീമതി ഷാന്റി അവർകൾ അധ്യക്ഷത വഹിച്ച വിളവെടുപ്പ് ചടങ്ങിന്റെ ഉദ്ഘാടനം വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സജിത യൂസഫ് അവർകൾ നിർവഹിച്ചു. ചടങ്ങിലേക്ക് വൈക്കം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ശ്രീമതി പ്രിയമോൾ വി എസ് എല്ലാവരെയും സ്വാഗതം ചെയ്തു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീ അനീഷ് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ അഞ്ജലിദേവി സി എ, ആർഷ ബി, ജിഷ്ണു പി എ, സ്വാതിഷ്, അക്വാകൾച്ചർ പ്രൊമോട്ടർ അൻസുമോൾ സത്യൻ എന്നിവരും കൂടാതെ മറ്റു മത്സ്യകർഷകരും നാട്ടുകാരും പങ്കെടുത്തു.80 കിലോ തിലാപ്പിയ വിളവെടുത്തു
Follow us on :
Tags:
Please select your location.