Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്ത്‌ തല ലോവർ പ്രൈമറി സ്കൂൾ കായിക മത്സരം സംഘടിപ്പിച്ചു.

26 Nov 2025 12:13 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്ത്‌ തല ലോവർ പ്രൈമറി സ്കൂൾ കായിക മത്സരം നടന്നു. മറവൻതുരുത്ത് ഗവ.യു. പി സ്കൂളിൽ നടന്ന പരിപാടിയിൽ ഇരു പഞ്ചായത്തുകളിലെ 11 സ്കൂളുകളിൽ നിന്നായി 150 ഓളം കുഞ്ഞ് കായിക പ്രതിഭകൾ പങ്കെടുത്ത കായിക മത്സരം നടന്നു. മറവൻതുരുത്ത് പഞ്ചായത്ത്‌ ഗ്രൗണ്ടിൽ രാവിലെ നടന്ന മത്സരങ്ങൾ എച്ച് എം ഫോറം കൺവീനർ എം.ജി സുനിത ഉദ്ഘാടനം ചെയ്തു. മറവൻതുരുത്ത് എസ്. എൻ എൽ പി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. വൈകിട്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സമ്മേളനം രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ വാങ്ങിയ റിട്ടയേർഡ് ഫയർ ഫോഴ്സ് ഓഫീസർ ടി. ഷാജികുമാർ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് സ്കൂളിലെ പൂർവ്വ അധ്യാപകനായ മാധവൻ മാസ്റ്ററുടെ പേരിലുള്ള പ്രഥമ ഏവറോളിങ് ട്രോഫികൾ വിതരണം ചെയ്തു.സ്കൂൾ പി ടി എ പ്രസിഡന്റ്‌ അഡ്വ. പി. ആർ പ്രമോദ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ബിന്ദു സുനിൽകുമാർ, സി. പി പ്രമോദ്, വിദ്യ എൻ ശർമ്മ, സുധീർ മാധവൻ, ടി. കെ സാബു, സൗദ നവാസ്, പ്രകാശൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News