Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Dec 2025 22:46 IST
Share News :
വൈക്കം: തദ്ദേശസ്ഥാപനങ്ങളിലെ ഭരണനിയന്ത്രണം സംബന്ധിച്ചുള്ള ചിത്രം വ്യക്തമായെങ്കിലും വൈക്കത്ത് മിക്ക പഞ്ചായാത്തുകളിലും അദ്ധ്യക്ഷ സ്ഥാനത്ത് തർക്കം തുടരുന്നു. ഒരു ദിനം കൂടി ശേഷിക്കെ ചർച്ചക്കൾക്ക് ഇനിയും പരിഹാരമായിട്ടില്ല.. തർക്കങ്ങൾ പരിഹരിച്ച് ഒത്തുതീർപ്പുണ്ടാക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ. 27 നാണ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്. കോൺഗ്രസിൽ ആണെങ്കിൽ അധ്യക്ഷ പദവിയിലേക്ക് എത്തുമെന്ന് കരുതിയിരുന്ന മുതിർന്ന അംഗങ്ങൾ പലരും തഴയപ്പെട്ടതാണ് വിവാദമായിരിക്കുന്നത്. അധ്യക്ഷ പദവിയിലേക്ക് കെ.പി.സി.സി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പല പ്രാദേശിക ഇടങ്ങളിലും നേതാക്കൾ പാലിച്ചിട്ടില്ലെന്നാണ് തഴയപ്പെട്ടവർ പറയുന്നത്. ചിലയിടങ്ങളിൽ ഗ്രൂപ്പുകൾ തിരിച്ച് വന്നപ്പോൾ അർഹരെ ഒതുക്കിയെന്നും ആക്ഷേപമുണ്ട്. വിഷയത്തിൽ കോർ കമ്മറ്റി നേതാക്കളുടെ തീരുമാനം നിർണ്ണായകമാകും. എന്നാൽ പലയിടങ്ങളിലും മൃഗീയ ഭൂരിപക്ഷവും, ഭരണവും തിരികെ കിട്ടിയപ്പോഴും അധ്യക്ഷ സ്ഥാനങ്ങളിലേക്ക് പ്രാദേശിക നേതാക്കൾ കൈക്കൊണ്ട നിലപാടിൽ
അർഹരെ ഒഴിവാക്കിയതിൽ യുഡിഎഫിൽ
അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. തലയോലപ്പറമ്പ്, ചെമ്പ്, കല്ലറ പഞ്ചായത്തുകളിൽ യുഡിഎഫിനാണ് ഭരണം. ടി.വി പുരത്ത് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം ഇക്കുറി ജനറലായി വന്നപ്പോഴും കഴിഞ്ഞ തവണ വനിതാ പഞ്ചായത്ത് പ്രസിഡൻ്റ് സംവരണം ഉണ്ടായിരുന്നപ്പോൾ പ്രസിഡൻ്റായിരുന്ന ആളെയാണ് ഇക്കുറിയും പരിഗണിക്കുന്നതെന്നാന്ന് വിവരം. ആദ്യ തവണ സി പി എമ്മിനാണ് പ്രസിഡൻ്റ് സ്ഥാനം. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വൈസ് പ്രസിഡൻ്റ് മാർ ഏറ്റുമുട്ടിയ മത്സരത്തിൽ വിജയിച്ച സി പി എമ്മിലെ വി.കെ ശ്രീകുമാറിനെ പഞ്ചായത്ത് പ്രസിഡൻ്റാക്കണമെന്ന് ആവശ്യം ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്. ഉദയാനാപുരത്ത് ആദ്യ രണ്ടു വർഷം സിപിഐയിലെ കെ.ജി രാജു പ്രസിഡൻ്റാകും. മറവൻതുരുത്തിൽ 16 സീറ്റുകളിൽ 8 വീതം സീറ്റുകൾ നേടി യു ഡി എഫ് ,എൽ ഡി എഫ് മുന്നണികൾ വിജയിച്ചെങ്കിലും പ്രസിഡൻ്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമായതിനാൽ ഈ സിറ്റിൽ വിജയിച്ച എൽഡിഎഫിനാണ് പ്രസിഡൻ്റ് സ്ഥാനം. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മാത്രമാണ് ഇവിടെ മത്സരം. വെള്ളൂർ പഞ്ചായത്തിൽ എൽ ഡി എഫിന് ഭരണം ലഭിക്കുമെങ്കിലും സ്വതന്ത്രരായി വിജയിച്ച രണ്ട് അംഗങ്ങൾ പിന്തുണക്കുന്നതിനാൻ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനം ഇവർക്ക് കൂടി നൽകിയിലെ പ്രശ്നം പരിഹരിക്കാൻ കഴിയു എന്ന സ്ഥിതിയാണ്. വെച്ചൂരിലും, തലയാഴത്തും അദ്യക്ഷ പദവികൾ പങ്കിടെണ്ടി വരും. ഇവിടെയും തർക്കങ്ങൾ തീർന്നിട്ടില്ല. അധ്യക്ഷ പദവി സംബന്ധിച്ച് ഇരുമുന്നണികളിലും ചർച്ചകൾ ഇപ്പോഴും തുടരുകയാണ്. അതെ സമയം വൈക്കം, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനങ്ങളിൽ ധാരണയായിട്ടുണ്ട്. വൈക്കത്ത് എൽ ഡി എഫിന് മൃഗീയ ഭൂരിപക്ഷവും കടുത്തുരുത്തിയിൽ യു ഡി എഫിനുമാണ് ഭൂരിപക്ഷം.
Follow us on :
Tags:
More in Related News
Please select your location.