Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jan 2026 21:00 IST
Share News :
തലയോലപ്പറമ്പ്: എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിവെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും അദ്ദേഹത്തിന്റെ ചിത്രത്തിൽ കരി ഓയിൽ ഒഴിക്കാൻ ആഹ്വാനം ചെയ്ത രാഷ്ട്രീയ നേതാവിന്റെ നടപടിയിൽ പ്രതിഷേധിച്ചും നാളെ (ജനുവരി 6 ) തലയോലപ്പറമ്പിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും. തലയോലപ്പറമ്പ് എസ് എൻ ഡി പി യൂണിയൻ്റെ സംയുക്ത നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. വൈകിട്ട് 5 ന് തലയോലപ്പറമ്പ് പള്ളിക്കവല ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ച് തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് നടക്കുന്ന ധർണ്ണയ്ക്ക് യൂണിയൻ പ്രസിഡന്റ് ഇ. ഡി പ്രകാശൻ, സെക്രട്ടറി എസ്. ഡി സുരേഷ് ബാബു, വൈസ് പ്രസിഡൻ്റ് രഞ്ജിത് രാജപ്പൻ, യു. എസ് പ്രസന്നൻ, ധന്യപുരുഷോത്തമൻ, അമ്പിളി ബിജു, ഗൗതം സുരേഷ്, തുടങ്ങിയവർ നേതൃത്വം നൽകുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.