Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓർമ്മകളിൽ നിന്ന് എവിആർ; എ വി റസൽ ഒന്നാം അനുസ്മരണം 21ന്

21 Feb 2026 08:38 IST

CN Remya

Share News :

കോട്ടയം: അകാലത്തിൽ വിട്ട് പിരിഞ്ഞ പ്രിയ സഖാവ് എവിആറിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്. ജനമനസ്സുകളിൽ ഇടം നേടിയ നേതാവാണ് എ വി റസൽ. കോട്ടയം ​ജില്ലയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതാവും സിപിഐ എം മുൻ ജില്ലാ സെക്രട്ടറിയും സിഐടിയു കേന്ദ്ര കമ്മറ്റിയംഗവുമായിരുന്ന എ വി റസലിന്റെ ഒന്നാമത് അനുസ്മരണം ശനിയാഴ്ച നടക്കും. വൈകിട്ട്‌ നാലിന്‌ അനുസ്മരണ സമ്മേളനം സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ ചങ്ങനാശേരി മുനിസിപ്പൽ പാർക്കിന് സമീപത്ത് നിന്നാരംഭിക്കുന്ന അനുസ്മരണ റാലി പെരുന്ന നമ്പർ രണ്ട്‌ ബസ്റ്റാൻഡ് മൈതാനിയിൽ സമാപിക്കും.​ മുതിർന്ന സിപിഐ എം നേതാക്കളായ വൈക്കം വിശ്വൻ, കെ ജെ തോമസ്, ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ, സംസ്ഥാന കമ്മറ്റി അംഗം അഡ്വ. കെ അനിൽകുമാർ, അഡ്വ. കെ സുരേഷ് കുറുപ്പ്, ജില്ലാ സെക്രട്ടറിയറ്റംഗം കൃഷ്ണകുമാരി രാജശേഖരൻ, പ്രൊഫ. എം ടി ജോസഫ്, കെ സി ജോസഫ്, കെ ഡി സുഗതൻ എന്നിവർ രണ്ടു ദിവസങ്ങളിലായി നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കും.

സിപിഐ എം ചങ്ങനാശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച എ വി റസലിന്റെ തെങ്ങണായിലെ വീട്ടിൽ സിപിഐ എം ജില്ലാ കമ്മറ്റി നിർമിച്ച സ്മാരക മണ്ഡപം മന്ത്രി വി എൻ വാസവൻ അനാച്ഛാദനം ചെയ്തു.

Follow us on :

More in Related News