Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2025 21:14 IST
Share News :
വൈക്കം: ഇരു കൈകാലുകളും ബന്ധിച്ച്
വൈക്കം വേമ്പനാട്ട് കായലിൻ്റെ 9 കിലോമീറ്ററോളം ദൂരം നീന്തി കിഴടക്കാൻ ഒരുങ്ങി നാലാം ക്ലാസ് വിദ്യാർഥി.
കോതമംഗലം വിമലഗിരി പബ്ലിക് സ്‌കൂൾ
നാലാം ക്ലാസ് വിദ്യാർഥിയും കോതമംഗലം കുത്തുകുഴി കൊല്ലാരത്ത് വീട്ടിൽ രഘു നാഥ്, ആതിര ദമ്പതികളുടെ മകനുമായ ദേവദർശനാണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിക്കാനുള്ള ഉദ്യമത്തിന് ഒരുങ്ങുന്നത്. നാളെ രാവിലെ 7 ന് ആലപ്പുഴ ജില്ലയിലെ ചേർത്തല കൂമ്പേക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ദൂരം നീന്താൻ ഒരുങ്ങുന്നത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബിൻ്റെ പരിശീലകൻ ബിജു തങ്കപ്പൻ്റെ ശിക്ഷണത്തിൽ ഏറെ കുത്തൊഴുക്കുള്ള മൂവാറ്റുപുഴ ആറ്റിലാണ് ദേവദർശൻ മാസങ്ങളായി ഇതിനായുള്ള പരിശീലനം പൂർത്തിയാക്കിയത്. ആദ്യമായിട്ടാണ് 9 വയസ്സുകാരൻ വേമ്പനാട്ട് കായലിലെ ഏറ്റവും വീതി ഏറിയ ഭാഗം ഇരു കൈകാലുകളും ബന്ധിച്ച് നീന്തി റെക്കോർഡ് ഇടാൻ ശ്രമം നടത്തുന്നത്.
Follow us on :
Tags:
More in Related News
Please select your location.