Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2026 20:51 IST
Share News :
കടുത്തുരുത്തി: കോട്ടയം ജില്ലയിലെ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി II,അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ്് സെഷൻസ് കോടതി III, കോട്ടയം പ്രിൻസിപ്പൽ സബ്കോടതി, കോട്ടയം അഡീഷണൽ സബ്കോടതി, പാലാ അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ്് സെഷൻസ് കോടതി, പാലാ സബ്കോടതി എന്നിവിടങ്ങളിലേക്ക് പുതിയ സർക്കാർ അഭിഭാഷകരെ നിയമിക്കുന്നതിന് യോഗ്യരായ അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു.
1978 ലെ കേരളാ ലോ ഓഫീസേഴ്സ് (അപ്പോയ്മെന്റ് ആൻഡ് കണ്ടീഷൻസ് ഓഫ് സർവ്വീസസ്) ആൻഡ് കണ്ടക്ട് ഓഫ് കേസസ് ചട്ട പ്രകാരം തയ്യാറാക്കുന്ന പാനലിലേക്ക് പരിഗണിക്കാൻ യോഗ്യതയുളള അഭിഭാഷകർ യോഗ്യത, ജനനതീയ്യതി, പ്രവൃത്തിപരിചയം, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, എൻറോൾമെന്റ് നമ്പറും തീയതിയും, ബാർ പ്രാക്ടീസ് എത്ര വർഷം എന്ന് തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, കൈകാര്യം ചെയ്ത ഗൗരവമുള്ള മൂന്ന് ക്രിമിനൽ കേസുകളുടെയും മൂന്ന് സെഷൻസ് കേസുകളുടെയും വിധിന്യായങ്ങളുടെ പകർപ്പ് എന്നിവ സഹിതം വെളള പേപ്പറിൽ തയ്യാറാക്കിയ ഫോട്ടോ പതിപ്പിച്ച അപേക്ഷ ഏഴു ദിവസത്തിനകം നേരിട്ടോ തപാൽ മുഖേനയോ കോട്ടയം ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ എത്തിക്കണം.
Follow us on :
Tags:
More in Related News
Please select your location.