Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 May 2026 13:20 IST
Share News :
കോട്ടയം: ജനാധിപത്യ കീഴ്‌വഴക്കങ്ങൾ പാലിക്കാത്ത തീരുമാനമെന്ന് ജി സുകുമാരൻ നായർ. വി ഡി സതീശനെ മുഖ്യമന്ത്രി ആയി തീരുമാനിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാനദണ്ഡങ്ങൾ വെച്ച് നോക്കുമ്പോൾ രമേശ് ചെന്നിത്തലയാണ് മുഖ്യമന്ത്രിയാവാൻ യോഗ്യൻ.
കോൺഗ്രസിന്റെ കീഴ്‌വഴക്കങ്ങൾ പാലിക്കാത്തത്കൊണ്ടാണ് എൻ എസ് എസ് അഭിപ്രായം പറയുന്നത്. കോൺഗ്രസ് ലീഗിന് കീഴടങ്ങി. ഈ സർക്കാരിന്റെ കാലത്ത് സാമൂഹിക നീതി ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങൾ ഒരു തെറ്റ് ചെയ്തു. കഴിഞ്ഞ തവണ വി ഡി സതീശനെ ജയിപ്പിച്ചു. അന്ന് ഇവിടെ വന്നിരിക്കുമായിരുന്നു. അന്ന് ജയിക്കാനുള്ള വഴി ഒക്കെ പറഞ്ഞു കൊടുത്തു.സമുദായക നേതാക്കന്മാരുടെ തിണ്ണ നിരങ്ങരുതെന്ന് പറയാൻ സതീശന് എന്ത് യോഗ്യത? ഇവിടെ വന്ന് സഹായം തേടിയിട്ടുണ്ട്. ഇല്ലെന്ന് പറയട്ടെയെന്നും ജി സുകുമാരൻ നായർ പറഞ്ഞു..
Follow us on :
More in Related News
Please select your location.