Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2026 21:10 IST
Share News :
കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തിൽ നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിക്കുന്ന പിതൃയജ്ഞത്തിനും ഭാഗവത മൂലഗ്രന്ഥ സപ്താഹത്തിനും നവംബർ രണ്ടിന് തുടക്കമാകും. നവംബർ ഒമ്പത് വരെ ഒരാഴ്ച നീളുന്ന ആത്മീയ ചടങ്ങുകൾക്കായി ക്ഷേത്രാങ്കണത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്.
നാളെ രാവിലെ ആറിന് ഗുരുപൂജ, ഗണപതി ഹോമം, ഭഗവതിസേവ എന്നിവയോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് രാവിലെ എട്ടിന് പിതൃയജ്ഞ സമാരംഭം. ക്ഷേത്രോപദശേകൻ സജീഷ് കുമാർ മണലേൽ യജ്ഞകൃത് പരിചയം നടത്തും.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഗോപാലൻ തന്ത്രികൾ ഭദ്ര ദീപോജ്വ ലനം നടത്തും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ യജ്ഞസന്ദേശം നൽകും. കമ്മറ്റി അംഗം എസ്. ദേവരാജൻ ആചാര്യവരണം നിർവഹിക്കും. പിതൃയജ്ഞ കമ്മറ്റി കൺവീനർ ജിജിമോൻ ഇല്ലിച്ചിറ ഗ്രന്ഥസമർപ്പണം നടത്തും. അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ ശ്രീദേവ് കെ. ദാസ്, റെജിമോൻ എം. എം. എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. ജിതിൻ ഗോപാൽ തന്ത്രികൾ ക്ഷേത്രം മേൽശാന്തി കുമരകം രജിഷ് ശാന്തികൾ ഗണേഷ് കെ. പെരുമാൾ എന്നിവർ യജ്ഞത്തിന് നേതൃത്വം നൽകും. തുടർന്ന് മഹാസുദർശനഹോമം, അഘോരഹോമം, തൃ ഷ്ടുപ്പ് ഹോമം, തുടങ്ങിയ വൈദിക ചടങ്ങുകൾ നടക്കും. ഉച്ചയ്ക്ക് ഒന്നിന് ഉച്ചപൂജയ്ക്കുശേഷം പ്രസാദവിതരണവും അന്നദാനവും ഉണ്ടായിരിക്കും. തുടർന്ന് പായസവിതരണവും വൈകിട്ട് ആറിന് ലളിതാസഹസ്രനാമ ജപവും നടക്കും.
ഒരാഴ്ച നീളുന്ന യജ്ഞപരിപാടികളിൽ എല്ലാ ദിവസവും തിലഹവനവും പിതൃയജ്ഞവും ഉണ്ടായിരിക്കും. ഭാഗവത മൂലഗ്രന്ഥ സപ്താഹവും അനുബന്ധ ആത്മീയ ചടങ്ങുകളും ഭക്തജനങ്ങൾക്ക് ആത്മീയ അനുഭവം പകരും. ഗുരുദേവൻ അരുൾ ചെയ്ത പഞ്ചമഹായജ്ഞത്തിലെ അതിപ്രാധാന്യമുള്ള പിതൃയജ്ഞത്തിൽ നാഗമ്പടം ക്ഷേത്രത്തിൽ ബലിതർപ്പണാധികളുംപിതൃമോക്ഷ കർമ്മങ്ങളും നടത്തിയിട്ടുള്ള നൂറുകണക്കിന് ഭക്തജനങ്ങൾ വിവിധ പ്രദേശങ്ങളിൽ നിന്നും പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
Follow us on :
More in Related News
Please select your location.