Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം മെഡിക്കൽ കോളജ് അപകടം: ഉത്തരവാദിത്വം ഏറ്റെടുത്ത് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ

03 Jul 2025 22:56 IST

CN Remya

Share News :

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം പൊളിഞ്ഞ് വീണ് രോഗിയുടെ അമ്മ മരിച്ച സംഭവത്തിൽ പ്രതികരിച്ച് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ. കെട്ടിടം പൊളിഞ്ഞ് വീണ വിവരം തിരക്കിയപ്പോൾ രണ്ട് പേർക്ക് പരിക്ക്പറ്റി എന്നതല്ലാതെ മറ്റ് കുഴപ്പങ്ങൾ ഇല്ലായെന്നാണ് ആദ്യമറിഞ്ഞത്. പോലീസിൻ്റെയും ഫയർ ഫോഴ്സിൻ്റെയും ഭാഗത്തുനിന്നും അത്തരം റിപ്പോർട്ടാണ് ലഭിച്ചത്. താനാണ് മന്ത്രിയോടും ഇക്കാര്യം ധരിപ്പിച്ചത്. 

കെട്ടിടത്തിന് ബലക്ഷയം ഉണ്ടായിരുന്നു എങ്കിലും പൂർണമായും അവിടുത്തെ പ്രവർത്തനങ്ങൾ നിർത്താൻപറ്റുന്ന സാഹചര്യമല്ലായിരിന്നുവെന്നും ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഡോ. ജയകുമാർ കൂട്ടിച്ചേർത്തു.

Follow us on :

More in Related News