Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റാലിയും ബോധവത്ക്കരണവും ലഹരി വിരുദ്ധ കാമ്പയിന് സമാപനമായി.

03 Jul 2025 21:37 IST

UNNICHEKKU .M

Share News :



മുക്കം: ഗ്രീൻ വാലി പബ്ലിക് സ്കൂൾ വിദ്യാർഥികൾ കഴിഞ്ഞ പത്തു ദിവസങ്ങളിലായി നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രൗഢമായി സമാപിച്ചു.

വൈവിധ്യമാർന്ന നിരവധി പരിപാടികളാണ് സ്കൂളിന് അകത്തും പുറത്തുമായി വിദ്യാർഥികൾ സംഘടിപ്പിച്ചത്.

ലഹരിക്കെതിരെയുള്ള വിവിധ കലാപ്രകടനങ്ങൾ, കൊളാഷ് നിർമ്മാണ മത്സരം ,

 പോസ്റ്റർ നിർമ്മാണ മത്സരം ,

ലഹരി വിരുദ്ധ പ്രസംഗം,

ലഹരി വിരുദ്ധ പ്രതിജ്ഞ,

ലഹരി വിരുദ്ധ ഗാനം,

ലഘുലേഖ വിതരണം, തീം ബേസ്ഡ് വീഡിയോ,പോസ്റ്റർ പ്രചാരണം,

ലഹരി വിരുദ്ധ പി പി ടി പ്രസന്റേഷൻ മത്സരം ,

തുടങ്ങി നിരവധി പരിപാടികൾക്ക് സാക്ഷ്യം വഹിച്ച ലഹരി വിരുദ്ധ ക്യാമ്പയിനിൽ മുഴുവൻ വിദ്യാർഥികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് സംഘടിപ്പിച്ച ലഹരി വിരുദ്ധ പദയാത്ര ഏറെ ശ്രദ്ധേയമായി മാറി. രാവിലെ സ്കൂളിൽ നിന്നും ആരംഭിച്ച പദയാത്ര നെല്ലിക്കാപറമ്പ് അങ്ങാടിയിൽ നാട്ടുകാരുടെ ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങി.

നെല്ലിക്കാപറമ്പ് അങ്ങാടിയിൽ നടന്ന പദയാത്രയിൽ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ ഹമീദ് പറപ്പൂർ, വാർഡ് മെമ്പറും ഹെൽത്ത്& എജുക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ജിജിത സുരേഷ്,

ലൗഷോർ സ്പെഷ്യൽ സ്കൂൾ മാനേജർ മുനീർ യു , എൻ്റെ നെല്ലിക്കാപറമ്പ് സന്നദ്ധസേന ചീഫ് കോഡിനേറ്റർ അബ്ദുൽ മുനീർ പി.ടി , ഗൂസ്ബറി ക്ലബ് പ്രസിഡണ്ട് അഹമ്മദ് മുബഷിർ , മെക്സെവൻ ചെയർമാൻ സലിം വലിയപറമ്പ്, സിപിഎം ബ്രാഞ്ച് സെക്രട്ടറി റിജേഷ് കുയ്യിൽ എന്നിവർ പദയാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.പന്നിക്കോട് ,ഗോതമ്പ് റോഡ് , കൊടിയത്തൂർ, ചുള്ളിക്കാപറമ്പ് എന്നീ അങ്ങാടികളിൽ നടന്ന പദയാത്രയിൽ വാർഡ് മെമ്പർമാരായ ബാബു യുപി, മുഹമ്മദ്,

പൗരപ്രമുഖനായ അബ്ദുല്ല ഫാറൂഖി, ഗോതമ്പ് കാർ ക്ലബ്ബ് പ്രതിനിധി ഫിറോസ് പി എൻ , കൊടിയത്തൂർ പഞ്ചായത്ത് ടീം വെൽഫെയർ ക്യാപ്റ്റൻ ബാവ തുടങ്ങിയവർ സംസാരിച്ചു, വിദ്യാർഥി പ്രതിനിധികൾ അമീൻ ,ഹംദാൻ എന്നിവരും സംസാരിച്ചു.

ഉച്ചയ്ക്കുശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ലഹരി ബോധവൽക്കരണ സദസ്സ്

കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജംഷിദ് ഓലക്കര ഉദ്ഘാടനം ചെയ്തു.വിവിധ സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ ലഹരി വിരുദ്ധ പി പി ടി പ്രസന്റേഷൻ മത്സരത്തിൽ നിരവധി സ്കൂളുകൾ പങ്കെടുത്തു.വിജയികളായവർ

നഷ് വ,അബ്ദുറഹ്മാൻ ( ഗ്രീൻ വാലി പബ്ലിക് സ്കൂൾ) എന്നിവർ ഒന്നാം സ്ഥാനവും

ആയിഷ വിപി, ഐദിൻ പത്തായ കോടൻ (മൈസസ് പബ്ലിക് സ്കൂൾ)

രണ്ടാം സ്ഥാനവുംഅസിൽ അലി കെ ടി,

ഫർസിൻ ഷഫീഖ്(വാദി റഹ് മ) എന്നിവർ

മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം മാനേജ്മെൻറ് കമ്മിറ്റി മെമ്പർ ഹുസൈൻ ടി കാവനൂർ നിർവഹിച്ചു.

ലഹരി വിരുദ്ധ ബോധവൽക്കരണ സംസാരം

കുന്നമംഗലം റേഞ്ച് എക്സൈസ് ഓഫീസർ സുജിത്ത് എൻ നിർവഹിച്ചു.

മുക്കം ഫയർസ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂർ, മുസ്ലിം ലീഗ് മുക്കം പഞ്ചായത്ത് സെക്രട്ടറി സലാം തേക്കിൻ കുറ്റി,

മുസ്ലിം ലീഗ് സ്റ്റേറ്റ് സെക്രട്ടറി സി പി ചെറിയ മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു.

സ്റ്റുഡൻസ് പ്രോഗ്രാം കോഡിനേറ്റർ ദിൽജ റഹീബ്സ്വാഗതവുംസ്കൂൾ പ്രതിനിധി നഷ് വ നൗഷാദ് നന്ദിയും പറഞ്ഞു.

Follow us on :

More in Related News