Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാതൃക അംഗനവാടിയിൽ ക്രഷ് ഉദ്ഘാടനം ചെയ്തു.

04 Jul 2025 09:21 IST

UNNICHEKKU .M

Share News :

മുക്കം : കൊടിയത്തൂർ തെയ്യത്തും കടവ് മാതൃക അങ്കണവാടിയിൽ ക്രഷിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു നിർവഹിച്ചു. ആറു മാസം മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള കുഞ്ഞുങ്ങളെ രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെ വർക്കറുടെയും ഹെൽപറുടെയും സംരക്ഷണത്തിൽ സൗജന്യമായി പരിചരിക്കലാണ് കൃഷ് കൊണ്ടുദ്ദേശിക്കുന്നതെന്നും തൊഴിലിന്നും മറ്റു മായി പോകുന്ന മാതാപിതാക്കൾക്ക് ഇത് ഏറെ പ്രയോജനകരമായിരിക്കുമെന്നും അവർ പറഞ്ഞു. ഗ്രാമ പഞ്ചായത്തിലെ ക്രഷിന്റെ കന്നിപ്രവേശനമാണിവിടെ നടന്നതെന്നും അവർ കൂട്ടിച്ചേർത്തു. ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ബാബു പൊലു കുന്നത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, ജില്ലാ വനിത ശിശു വികസന ഓഫീസർ സബീന ബീഗം എന്നിവർ മുഖ്യാതിഥികളായി. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ എം.കെ. നദീറ , ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ മാരായ ആയിശ ചേലപ്പുറത്ത് , മറിയം കുട്ടി ഹസ്സൻ , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.കെ. അബൂബക്കർ മാസ്റ്റർ, എം.ടി. റിയാസ്, ഫാത്തിമാനാസർ, CDPO പ്രസന്നകുമാരി, സൂപ്പർവൈസർ ലിസ , ALMC അംഗങ്ങളായ റഫീഖ് കുറ്റിയോട്ട് , പി.എം. നാസർ മാസ്റ്റർ, കെ.അബ്ദുല്ല മാസ്റ്റർ, കെ.എം.സി അബ്ദുൽ വഹാബ് അങ്കണവാടി വർക്കർ സക്കീന പി.വി , സ്പെഷ്യൽ അങ്കണവാടി വർക്കർ നീതു സബീഷ്,, ക്രഷ് വർക്കർ ഷംന ടി.കെ, ഹെൽപർ ഷൈനി മാട്ടുമുറി എന്നിവർ സംസാരിച്ചു

Follow us on :

More in Related News