Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2025 10:56 IST
Share News :
മുക്കം: മാവൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി ,പ്ലസ് ടു , എൻ എം എം എസ് ഇ , വൈ ഐ പി , ഉന്നത വിജയികൾക്കുള്ള അനുമോദനവും ,യൂ എൽ സ്പേസ് മെമ്പർക്കുള്ള അനുമോദനവും കുന്ദമംഗലം നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് പിടിഎ റഹീം നിർവഹിച്ചു .
എജ്യൂകെയർ പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ സുധാകമ്പളത്ത് നിർവഹിച്ചു .പിടിഎ പ്രസിഡണ്ട് മൻസൂർ മണ്ണിൽ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോഹൻദാസ് എ പി , അപ്പുക്കുഞ്ഞൻ, ഗീതാ കാവിൽ പുറായിൽ , വിദ്യാലയ വികസന സമിതി വർക്കിംഗ് ചെയർമാൻ എം ധർമ്മജൻ ,പിടിഎ വൈസ് പ്രസിഡണ്ട് രാജി ചെറുതൊടി , എസ് എം എസ് സി ചെയർമാൻ ഹരീഷ് ,രാമദാസ് എന്നിവർ സംസാരിച്ചു . പ്രിൻസിപ്പാൾ സലിം അൽത്താഫ് സ്വാഗതവും ഹെഡ്മാസ്റ്റർ സുമേഷ് പി നന്ദിയും പറഞ്ഞു .
Follow us on :
Tags:
More in Related News
Please select your location.