Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2025 11:07 IST
Share News :
മുക്കം: മാവൂർ പാറമ്മൽ സ്നേഹ ഭവനിൽ സംഘടിപ്പിച്ച കെ എസ് എസ് പി യു മാവൂർ യൂണിറ്റ് കൺവെൻഷൻ സംസ്ഥാന കമ്മിറ്റി അംഗം വി കെ സുകുമാരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്. എം ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുതിർന്ന പെൻഷൻകാരെ കെഎസ് എസ് പി യു ജില്ല ജോയിൻറ് സെക്രട്ടറി വി. വിരാൻകുട്ടി പൊന്നാട അണിയിച്ചു ആദരിച്ചു. സംഘടനയിലേക്ക് പുതിയതായി കടന്നുവന്ന പെൻഷൻകാരെ മുക്കം ബ്ലോക്ക് സെക്രട്ടറി എൻ ബാലകൃഷ്ണൻ മാസ്റ്റർ സ്വീകരിച്ചു. ചടങ്ങിൽ വെച്ച് രണ്ട് പേർക്ക് കൈത്താങ്ങ് പ്രകാരമുള്ള സാമ്പത്തിക സഹായങ്ങൾ വിതരണം ചെയ്തു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് യൂണിറ്റ് പരിധിയിലെ പൊതുവിദ്യാലയങ്ങളിലെ എൽ പി , യു പി , എച്ച്.എസ്, എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്കായി നടത്തിയ പ്രബന്ധ - ചിത്രരചന മത്സരത്തിലെ വിജയികൾക്ക് ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു. യൂണിറ്റ് സെക്രട്ടറി രാമചന്ദ്രൻ സ്വാഗതവും / ട്രഷറർ എൻ.എം ഭാസ്കരൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ശേഷം അംഗങ്ങൾ നാടൻപാട്ട് ഉൾപ്പെടെയുള്ള കലാപരിപാടികൾ അവതരിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.