Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ പരമ്പരാഗത സുറിയാനി രുചിപ്പെരുമയുമായി സെന്റ് ജോർജ്ജ് പളളിയിലെ വിമൻ വെൽഫെയർ സർവീസ്.

01 Nov 2025 21:49 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നൂറിലേറെ കൊതിയൂറുന്ന ഭക്ഷ്യവിഭവങ്ങളും പരമ്പരാഗത കലാ രൂപങ്ങളും എല്ലാമായി പഴമയുടെ ഒരു പുനരാവിഷ്കാരം. സുറിയാനി ക്രൈസ്തവ പാരമ്പര്യ  പുനവതരണത്തിന് നാടൊരുങ്ങി തലയോലപ്പറമ്പ് സെന്റ് ജോർജ്ജ് പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന വിമൻ വെൽഫെയർ സർവീസിന്റെ നേതൃത്വത്തിലാണ് നാളെ സെന്റ് ജോർജ്ജ് പാരിഷ് ഹാളിൽ പരമ്പരാഗത സുറിയാനി രുചിപ്പെരുമ അരങ്ങേറുന്നത്. രാവിലെ 8 ന് ഇടവക വികാരി ഫാ.ഡോ.ബെന്നി ജോൺ മാരാംപറമ്പിൽ ഉദ്ഘാടനം ചെയ്യും. സഹവികാരി ഫാ. ആൽജൊ കളപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. സിഎൽസി അംഗങ്ങൾ അവതരിപ്പിക്കുന്ന മാർഗ്ഗംകളി, പള്ളി ഗായകസംഘം അവതരിപ്പിക്കുന്ന പൗരാണിക ഗാനങ്ങൾ എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.  ഇടവകയിലെ വനിതകൾ ഒരുക്കുന്ന രുചിപ്പെരുമ പരേഡ് പരിപാടിയുടെ മുഖ്യ ഇനമാണ്. വീടുകളിൽ അമ്മമാർ തയ്യാറാക്കിയ നൂറിലേറെ വിഭവങ്ങളുടെ പ്രദർശനവും വിൽപ്പനയും ഉണ്ടായിരിക്കും. കപ്പയും ഇറച്ചിയും, പിടിയും കോഴിയും, കപ്പയും മീനും, തേങ്ങാപ്പാൽ കപ്പ, ചെണ്ട കപ്പ-കാന്താരി,തൈര് കഞ്ഞി,അപ്പം ബീഫ്, താറാവ് മപ്പാസ്, പാൽച്ചോറ്, മുളയരിപ്പായസം, വാട്ടുകപ്പ ഉലർത്ത്, ചുട്ട മീൻ, കുമ്പിളപ്പം, ഓട്ടട, വട്ടയപ്പം, കലത്തപ്പം, കിണ്ണത്തപ്പം, ചുരുട്ട്, ഉണ്ണിയപ്പം, കുഞ്ഞുനെയ്യപ്പം, നെയ്യപ്പം, ഈന്തപ്പഴം പൊരിച്ചത്, മുത്താറിയട, ഇലയട, കപ്പയട, ചോളംഅട, ചക്കയട, ഉണക്കച്ചക്കയട, ഗോതമ്പ് അട, തവിടുണ്ട, അവൽ വിളയിച്ചത്, അരിയുണ്ട, തമുക്ക്, കപ്പമുറുക്ക്, അരിമുറക്ക്, ചക്ക ഉണക്കി വറുത്തത്, ചക്ക ഉപ്പേരി, മുത്താറി കുറുക്ക്, ഏത്തയ്ക്കാ കുറുക്ക്, കപ്പഉതിര്, കുഴലപ്പം, അരിയുണ്ട, മുളയരി പുട്ട്, ഗോതമ്പ് പുട്ട്, ഈന്തങ്ങ പുട്ട് തുടങ്ങിയ വിഭവങ്ങൾ പ്രദർശനത്തിനെത്തുമെന്ന് കൈക്കാരന്മാരായറിൻസൻ ചാക്കോ, കെ.ടി.തങ്കച്ചൻ, കേന്ദ്രസമിതി വൈസ് പ്രസിഡൻ്റ് ഇമ്മാനുവൽ അരയത്തേൽ എന്നിവർ അറിയിച്ചു. മേള ഉച്ചയ്ക്ക് സമാപിക്കും.

Follow us on :

More in Related News