Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Mar 2026 20:51 IST
Share News :
കോട്ടയം: സ്ത്രീകൾ അവകാശങ്ങളെകുറിച്ചും സംരക്ഷണ നിയമങ്ങളെക്കുറിച്ചും അവബോധമുള്ളവരാകണമെന്ന് ചലച്ചിത്ര താരം സ്മിനു സിജോ. ചങ്ങനാശേരി കുരിശുംമൂട് സെന്റ് ജോസഫ് സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ്റെയും കേരള ജേണലിസ്റ്റസ് യൂനിയൻ വനിത വിങിൻ്റെയും ആഭിമുഖ്യത്തിൽ നടത്തിയ അന്താരാഷ്ട്ര വനിത ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേരള ജേണലിസ്റ്റസ് യൂനിയൻ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിത വിങ്ങിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന 'സ്ത്രീ ശാക്തീകരണവും മാധ്യമങ്ങളും' കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനവും വിഷയ അവതരണവും എം. ജി സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം വകുപ്പ് ഡയറക്ടർ ഡോ. ലിജിമോൾ പി. ജേക്കബ് നിർവഹിച്ചു.
കെ.ജെ.യു വനിത വിങ് സംസ്ഥാന കൺവീനർ ആശ കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. സെന്റ് ജോസഫ് സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ പ്രിൻസിപ്പൽ ഫാ. ഡോ. മാത്യു മുര്യൻകരി, കെ. ജെ.യു സംസ്ഥാന പ്രസിഡൻ്റ് അനിൽ ബിശ്വാസ്, ജനറൽ സെക്രട്ടറി കെ. സി. സ്മിജൻ, സംസ്ഥാ ന സെക്രട്ടറി ആഷിക് മണിയംകുളം, സംവിധായിക മഞ്ജു വിനോദ് ഇലന്തൂർ, എസ്.ജെ.സി. സി അസിസ്റ്റൻ്റ് പ്രൊഫ. ഷാർലെറ്റ് എം. ജോർജ്, വനിത വിങ് സംസ്ഥാന ജോയന്റ് കൺവീനർ സിജി പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.
തദ്ദേശ സ്ഥാപനങ്ങളിലെ വനിത അധ്യക്ഷരായ ലാലിമ്മ ടോമി, സുനിലകുമാരി, വീണ സി. ദിലീപ്, സുനിമോൾ ചാക്കോ, സാമുഹിക, സാംസ്കാരിക, ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ഡോ. ജിജി ബോബൻ തെക്കേൽ, സെന്റ് തെരേസാസ് ടീച്ചേഴ്‌സ് ട്രെയിനിങ് ഇ ൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ സിസ്റ്റർ ലിസി കണിയാംപറമ്പിൽ, ടി.ടി. സി അധ്യാപിക ഡോ. ബിൻസി തോമസ് എന്നിവരെയും വനിതാ മാധ്യമ പ്രവർത്തകരെയും മീഡിയ വില്ലേജ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോഫി പുതുപ്പറമ്പിൽ ആദരിച്ചു.
Follow us on :
Tags:
More in Related News
Please select your location.