Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടോമിൻ ജെ. തച്ചങ്കരി ജയിലിലേക്ക്

17 Sep 2026 14:32 IST

CN Remya

Share News :

കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റക്കാരൻ എന്ന് കണ്ടെത്തിയ ടോമിൻ ജെ. തച്ചങ്കരി ജയിലിലേക്ക്. നാല് വർഷം തടവും 30,84,892 രൂപ പിഴയും കോട്ടയം വിജിലൻസ് കോടതി ശിക്ഷ വിധിച്ചു. സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന ടോമിൻ ജെ. തച്ചങ്കരി ഔദ്യോഗികപദവിയിലിരിേക്ക വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് വിധി. കോടതി വിധിയെത്തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരൻ എന്ന് കോട്ടയം വിജിലൻസ് കോടതിയാണ് വിധിച്ചത്. വിചാരണ ബുധനാഴ്ചയോടെ പൂർത്തിയായിരുന്നു. ആദ്യമായിട്ടാണ് ഒരു ഡിജിപി സ്ഥാനത്തിരുന്ന ഒരാൾക്ക് തടവ് ശിക്ഷ ലഭിക്കുന്നത്.

2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ബോബി കുരുവിള നൽകിയ പരാടിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2013-ൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിന്റെ വിചാരണ ഹൈക്കോടതിയുടെ കർശന നിർദേശപ്രകാരമാണ് പൂർത്തിയായത്.

 ദീർഘകാലമായി നീണ്ടുനിന്ന നിയമനടപടികൾക്കൊടുവിലാണ് സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥനായ വ്യക്തിക്കെതിരെ ഈ നിർണായക ഉത്തരവ് വന്നിരിക്കുന്നത്.

Follow us on :

More in Related News