Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലാ നഗരസഭാ എൽ ഡി എഫ് അവിശ്വാസം പാസായതോടെ യുഡിഎഫിന് ഭരണം നഷ്ടമായി.

21 Jul 2026 12:54 IST

santhosh sharma.v

Share News :

കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്സണ്‍ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെ

എൽ ഡി എഫ് അവിശ്വാസം പാസായതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. ഇടതു അവിശ്വാസപ്രമേയത്തെ വിപ്പ് ലംഘിച്ച് വൈസ് ചെയർപേഴ്സൺ അടക്കംനാല് കോൺഗ്രസ് അംഗങ്ങൾ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്.അവിശ്വാസ ചർച്ചയില്‍ പങ്കെടുക്കരുതെന്ന് കാണിച്ച്‌ കോണ്‍ഗ്രസ് കൗണ്‍സിലർമാർക്ക് ഡിസിസി വിപ്പ് നല്‍കിയിരുന്നു. വിപ്പ് ലംഘിക്കുന്നത് അംഗങ്ങളുടെ അയോഗ്യതയ്ക്ക് കാരണമാകും.

ദിയ ബിനു ഉള്‍പ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയുമായി ചേർന്ന് ഭരണം മുന്നോട്ട് കൊണ്ടുപോകാൻ താല്പര്യമില്ലെന്ന് ഒരുവിഭാഗം കോണ്‍ഗ്രസ് കൗണ്‍സിലർമാർ നിലപാടെടുത്തിരുന്നു. ഭരണസമിതിക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിർപ്പ് രൂക്ഷമായതോടെയാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയത്.

എന്നാല്‍ ഭരണം നഷ്ടമാകുന്ന തരത്തിലുള്ള നീക്കങ്ങളില്‍ നിന്ന് പിന്മാറണമെന്ന് ഡിസിസി നിർദ്ദേശം നൽകിയിരുന്നു. കേരള കോണ്‍ഗ്രസും കെഡിപി പാർട്ടികളും സ്വന്തം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. നേതൃത്വത്തിന്റെ നിർദ്ദേശം തള്ളി വിപ്പ് ലംഘിച്ചാണ് അംഗങ്ങൾ വോട്ട് ചെയ്തത്.

ഇതില്‍ ജില്ലാ യുഡിഎഫ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. വിപ്പ് ലംഘിക്കുന്നവർക്കെതിരെ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, സ്വതന്ത്രർ എന്നിവരടങ്ങുന്ന 14 പേരുടെ പിന്തുണയോടെയാണ് ഭരണസമിതി മുന്നോട്ട് പോയിരുന്നത്‌.



Follow us on :

More in Related News