Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ 3 മാസമായിട്ട് കുട്ടികൾക്ക് കൊടുക്കുന്ന വിറ്റാമാൻ A തുള്ളി മരുന്ന് ആശുപത്രിയിൽ ലഭ്യമാകുന്നില്ല

17 Sep 2026 12:14 IST

SUNITHA MEGAS

Share News :

വെള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ 3 മാസ കാലമായി 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് 6 മാസംകൂടുമ്പോൾ കൊടുക്കുന്ന വിറ്റാമാൻ A തുള്ളി മരുന്ന് ആശുപത്രിയിൽ ലഭ്യമല്ല. വിറ്റാമിൻ A തുള്ളി മരുന്ന് കുട്ടികളുടെ കാഴ്ച ശക്തി , രോഗ പ്രതിരോധ ശേഷി എന്നിവക്കുള്ളതാണ്. നിരവധി കുട്ടികളും , രക്ഷിതാക്കളും ആശുപത്രിയിൽ മരുന്ന് ലഭിക്കാത്തതു കൊണ്ട് പ്രതിസന്ധിയിലാണ്..സ്വകാര്യ ഹോസ്പിറ്റലിൽ ഈ മരുന്ന് ലഭ്യമല്ല. വെള്ളൂർ ആശുപത്രിയിൽ നിരന്തരം ബന്ധപ്പെട്ടപ്പോൾ കോട്ടയം ജില്ലയിൽ കഴിഞ്ഞ മൂന്ന് മാസക്കാലയളവിൽ ഇത് കിട്ടിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. നാളത്തെ തലമുറയായ കുട്ടികളുടെ ഭാവി തന്നെ അവതാളത്തിലാകുന്ന സ്ഥിതിയാണ് സർക്കാരും ആരോഗ്യ വകുപ്പും സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. എത്രയും പെട്ടെന്ന് കുട്ടികകൾക്കുള്ള വിറ്റാമിൻ A തുള്ളി മരുന്ന് ലദിക്കുന്നതിനുള്ള ഇടപെടീൽ ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്ന് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് വെള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ രേഷ്മക്ക് വെള്ളൂർ CPIM ലോക്കൽ സെക്രട്ടറി എ കെ രെജീഷ്, ആർ നികിത കുമാർ ,വി.എ ഷാഹിം , ജി.കൃഷ്ണകുമാരി എന്നിവരുടെ നേത്യത്വത്തിൽ കൈമാറുന്നു.

Follow us on :

More in Related News