Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Feb 2026 19:39 IST
Share News :
കടുത്തുരുത്തി: കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള 'മൈ ഭാരത്' സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത് പാർലമെന്റ് ജില്ലാതല മത്സരം വ്യാഴാഴ്ച അമലഗിരി ബി.കെ. കോളജിൽ നടക്കും. 'വികസിത ഭാരത്' സങ്കൽപ്പങ്ങൾക്ക് അനുയോജമായ സൃഷ്ടിപരമായ ആശയങ്ങളും നയപരമായ നിർദേശങ്ങളും യുവാക്കളിൽ നിന്ന് രൂപപ്പെടുത്തുന്നതിനുള്ള വേദിയായാണ് യൂത്ത് പാർലമെന്റ് സംഘടിപ്പിക്കുന്നത്. 18 -25 പ്രായമുള്ളവർക്കു പങ്കെടുക്കാം. ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേർക്ക് മാർച്ച് ഒന്നന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. സംസ്ഥാനതലത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് പാർലമെന്റ് മന്ദിരത്തിൽ നടക്കുന്ന ദേശീയതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.
Follow us on :
Tags:
More in Related News
Please select your location.