Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെച്ചൂർ അച്ചിനകം പള്ളിയിലെ സംയുക്ത തിരുനാളിന് കൊടിയേറി.

13 Feb 2026 13:20 IST

santhosh sharma.v

Share News :

വൈക്കം : വെച്ചൂർ അച്ചിനകം സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോണീസിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി. വൈക്കം ഫൊറോനാ വികാരി ഫാ. ബർക്കുമാൻസ് കൊടക്കൽ കൊടിയേറ്റിനും ദിവ്യബലിക്കും കാർമികത്വം വഹിച്ചു. ആരാധനാദിനമായ ഇന്ന് വൈകിട്ട്

വൈകിട്ട് 5 ന് പൊതു ആരാധന, ഫാ. സനു പുതുശേരി ദിവ്യകാരുണ്യ സന്ദേശം നൽകും. 14 ന് രാവിലെ 6.30 ന് ദിവ്യബലി തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കൽ,വൈകിട്ട് 5 ന് തിരി വെഞ്ചരിപ്പ്, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ, വിശുദ്ധ കുർബാന, വേസ്പര, ഫാ. ജേക്കബ് കാട്ടിപ്പറമ്പിൽ വചനസന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം. തിരുനാൾ ദിനമായ 15 ന് രാവിലെ 7 ന് വിശുദ്ധ കുർബാന. വൈകിട്ട് 5 ന് തിരുനാൾ കുർബാന ഫാ. വർഗീസ് പാലാട്ടി കാർമികത്വം വഹിക്കും. ഫാ, ആന്റോ മംഗലശേരി സി.എം.ഐ. വചന സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം. 16 ന് രാവിലെ 630 ന് മരിച്ചവരുടെ ഓർമയ്ക്കായി ദിവ്യബലി, സിമിത്തേരിസന്ദർശനം എന്നിവ നടക്കും.


Follow us on :

More in Related News