Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Oct 2025 20:03 IST
Share News :
വൈക്കം: കുരുന്ന് മനസ്സുകളിലുദിച്ച ശാസ്ത്ര ബോധത്തിന്റെ പുത്തൻ അറിവുകള്‍ പ്രകടമാക്കി രണ്ട് ദിവസങ്ങളിലായി മറവൻതുരുത്ത് കെ.എസ് മംഗലം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ശാസ്‌ത്രോത്സവം സമാപിച്ചു. വൈക്കം ഉപജില്ലയിലെ 69 സ്‌കൂളില്‍ നിന്നായി രണ്ടായിരത്തിൽ അധികം വിദ്യാര്‍ത്ഥികളാണ് വിവിധ ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ മാറ്റുരച്ചത്. ബ്രഹ്മമംഗലം എച്ച് എസ് എസ് & വിഎച്ച്എസ് സ്കൂൾ 557 പോയിൻ്റുകളോടെ ഫസ്റ്റ് റണ്ണർ അപ്പായി. പ്രവർത്തി പരിചയ മേളയിൽ യു.പി, എച്ച് എസ് , എച്ച് എസ് എസ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും ഓവറോൾ കിരീടവും കരസ്ഥമാക്കി. ശാസ്ത്രമേളയിൽ എച്ച് എസ് വിഭാഗത്തിൽ ഓവറോൾ ട്രോഫിയും ഗണിത ശാസ്ത്ര മേളയിൽ എച്ച് എസ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയയാണ് ബ്രഹ്മമംഗലം സ്കൂൾ അഭിമാനകരമായ നേട്ടം കൈവരിച്ചത്.വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ബിജു സമ്മാനദാനം നിർവ്വഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.