Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് റെനർജി സിസ്റ്റം ഇൻഡ്യാ പ്രൈവറ്റ് ലിമിറ്റഡ് ക്രിസ്തുമസ്സ് പുതുവൽസരാഘോഷം സംഘടിപ്പിച്ചു.

24 Dec 2025 15:33 IST

santhosh sharma.v

Share News :

വൈക്കം: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ അപരനെ സ്നേഹിയ്ക്കുവാനുള്ള നന്മയുള്ള മനസ്സുള്ളവരായി മാറിയില്ലെങ്കിൽ ക്രിസ്തുമസ്സ് ആഘോഷങ്ങൾക്ക് അർത്ഥമില്ലാതെ വരുമെന്ന് ലേബർ ഇൻഡ്യ ചെയർമാൻ ജോർജ്ജ് കുളങ്ങര അഭിപ്രായപ്പെട്ടു. ദൈവ പുത്രന് ജനിയ്ക്കുവാൻ പുൽക്കുട് തിരഞ്ഞെടുത്തതിലൂടെ മനുഷ്യൻ പ്രകൃതിയും തമ്മിൽ സൂക്ഷിക്കേണ്ട പവിത്രമായ ഒരു ബന്ധത്തെ കൂടി നമുക്ക് കാണിച്ചുതരുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റെനർജി സിസ്റ്റം ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ് വൈക്കം തെക്കേ നടയിൽ സംഘടിപ്പിച്ച ക്രിസ്തുമസ്സ് പുതുവൽസരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. ക്രിസ്തുമസ്സ് ആഘോഷ വേളയിൽ പരിസ്ഥിതി സംരക്ഷണത്തിനു കൂടി പ്രാധാന്യം നൽകണമെന്നും ലോക മലയാളി കൗൺസിൽ പരിസ്ഥിതി ഫോറം ചെയർമാൻ കൂടിയായ ജോർജ്ജ് കുളങ്ങര പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് വൈക്കം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി.ജി.എം നായർ ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി. റെനർജി സിസ്റ്റം വൈക്കം ഫ്രാഞ്ചെസി ഡയറക്ടർ എം.വി. മനോജ്, വൈക്കം നഗരസഭ കൗൺസിലർ ഇടവട്ടം ജയകുമാർ , ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബി തെക്കേൽ, ഐ.എൻ.റ്റി. യുസി ജില്ലാ സെക്രട്ടറിമാരായ റ്റി.ആർ ശശികുമാർ, രാജീവ് മുളക്കുളം, കെ.ഇ. ഒ.സി കോട്ടയം ജില്ലാ സെക്രട്ടറി എം.ജയകൃഷ്ണൻ , വിവിധ സംഘടനാ ഭാരവാഹികളായ റോജൻ മാത്യു, എൻ. രാമയ്യർ, സജീവ് ഒ.എ, കെ.വി വിഷ്ണു, ജിബി തെക്കേൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുമസ്സ് കേക്ക് മുറിക്കൽ, സോളാർ ഉപഭോക്താക്കൾക്ക് സമ്മാന വിതരണം എന്നിവയും നടത്തി. 


Follow us on :

More in Related News