Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Feb 2026 12:58 IST
Share News :
തലയോലപ്പറമ്പ്: മേജർ ഇളങ്കാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ചൊവ്വാഴ്ച രാവിലെ 9.30 നും 10.30നും മദ്ധ്യേ നടന്ന ചടങ്ങിന് തന്ത്രി മുഖ്യൻ മനയത്താറ്റ് മന
ചന്ദ്രശേഖരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. നൂറ് കണക്കിന് ഭക്തജനങ്ങൾ കൊടിയേറ്റ് ചടങ്ങിന് എത്തിയിരുന്നു.
തുടർന്ന് കൊടിയേറ്റ് സദ്യയും നടന്നു. ഇന്ന് വൈകിട്ട് 8ന് ഓട്ടൻതുള്ളൽ, 9 ന് ഭരതനാട്യം, 9.30ന് വിളക്ക് എന്നിവ നടക്കും. 25ന് വൈകിട്ട് 6ന് കാഴ്ചശ്രീബലി, രാത്രി 8ന് നൃത്താർച്ചന, 8. 45ന് ഫ്യൂഷൻ കൈ കൊട്ടികളി, 9.15ന് കോൽകളി. 26ന് രാവിലെ 9 ന് ഇടവട്ടം പള്ളിയറക്കാവ് ദേവീക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിപ്പ്, വൈകിട്ട് 7.30ന് നാടൻപാട്ട്. 27 ന് വൈകിട്ട് 6.45 ന് താലപ്പൊലി, 8.30 ന് തിരുവാതിര, 9.30 ന് കൈകൊട്ടിക്കളി.
28ന് വൈകിട്ട് 6.45ന് ദേശ താലപ്പൊലി, 7 ന് വൈക്കം മാളവികയുടെ നാടകം. മാർച്ച് 1 ന് പുലർച്ചെ 5ന് മാഞ്ഞൂർ ഇളങ്കാവ് ദേവീക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളിപ്പ്, വൈകിട്ട് 7ന് നൃത്തസന്ധ്യ, 8.30ന് ഭക്തി ഗാനമേള, രാത്രി 9.30ന് വിളക്ക്. 2 ന് ഉച്ചയ്ക്ക് 12.45 ന് മഹാപ്രസാദ ഊട്ട്. വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, രാത്രി 9ന് കഥകളി, 11 ന് വലിയവിളക്ക്. 3ന് രാത്രി 7 ന് ഗാനമേള,10 ന് കൊടിയിറക്ക്, ആറാട്ട് പുറപ്പാട്. രാത്രി 11.30 ന് ആറാട്ട് വരവ്, വലിയ കാണിക്ക എന്നിവയാണ് പ്രധാന ചടങ്ങുകൾ. ചരിത്രപ്രസിദ്ധമായ ആറ്റുവേല മഹോത്സവം മാർച്ച് 20,21 തീയ്യതികളിൽ നടക്കും.
Follow us on :
Tags:
More in Related News
Please select your location.