Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടകര നോർത്ത് എസ് എൻ ഡി പി ശാഖായിൽ 98-ാമത് മഹാസമാധിദിനാചാരണ ചടങ്ങുകൾ സംഘടിപ്പിച്ചു.

21 Sep 2025 14:57 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 3457-ാം നമ്പർ വടകര നോർത്ത് ശാഖായിൽ 98-ാമത് മഹാസമാധിദിനാചാരണ ചടങ്ങുകൾ സംഘടിപ്പിച്ചു.ശാഖയുടെയും വനിതാ സംഘം, യൂത്ത് മൂവ്മെൻ്റ്, കുടുംബ യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന മഹാസമാധി സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും തലയോലപ്പറമ്പ്

യൂണിയൻ പ്രസിഡൻ്റ് ഇ. ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌ വി.വി വേണപ്പൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ സമാധി സന്ദേശംനൽകി. ശാഖാ സെക്രട്ടറി ഡി.സജീവ് നിരപ്പത്ത്, വൈസ് പ്രസിഡന്റ്‌ എം.കെ അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. വനിതാ സംഘം വൈസ് പ്രസിഡന്റ്‌ വത്സല മോഹനൻ ,സന്തോഷ് മാവുങ്കൽ, എ.എസ് പ്രകാശൻ, കെ.ആർ അനിൽ കുമാർ, പി.ടി ജോഷി, വി.ആർ രഞ്ജിത്ത്, വിഷ്ണുപ്രിയ തുടങ്ങിയവർ വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകി. രാവിലെ മഹാഗുരുപൂജ, സർവ്വൈശ്വര്യപൂജ ഉച്ചയ്ക്ക് സമൂഹസദ്യ, പ്രാർത്ഥന, മഹാസമാധി പൂജ സമർപ്പണം എന്നിവയും നടന്നു. ശ്രീനാരായണീയർ അടക്കം നൂറ് കണക്കിന് പേർ ചടങ്ങുകളിലും സമൂഹസദ്യയിലും പങ്കെടുത്തു.

Follow us on :

More in Related News