Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ജില്ലയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാവായിരുന്ന വി. കെ ഗോപിനാഥനെ അനുസ്മരിച്ചു.

19 Jun 2026 21:20 IST

santhosh sharma.v

Share News :

വൈക്കം: കോട്ടയം ജില്ലയിലെ 

സിപിഎമ്മിന്റെ ആദ്യകാല സംഘാടകരിൽ പ്രമുഖനും ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച വി. കെ ഗോപിനാഥന്റെ പന്ത്രണ്ടാമത് അനുസ്മരണം സംഘടിപ്പിച്ചു. ബ്രാഞ്ച്, ലോക്കൽ, ഏരിയ കേന്ദ്രങ്ങളിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി. വടയാർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി. കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് എം. പി ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ വച്ച് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് കെ. ആർ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ടി. ശശിധരൻ ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ. ശെൽവരാജ് അധ്യക്ഷത വഹിച്ചു. പി. വി ഹരിക്കുട്ടൻ, കെ. വിജയൻ,കെ. എസ് വേണുഗോപാൽ, ടി. എൻ സിബി, കെ. കെ രമേശൻ, വി. ടി പ്രതാപൻ, വി. കെ രവി തുടങ്ങിയവർ പ്രസംഗിച്ചു.

വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ദേശാഭിമാനി ജനറൽ മാനേജർ കെ. ജെ തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി. ശശിധരൻ അധ്യക്ഷത വഹിച്ചു.

Follow us on :

More in Related News