Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Mar 2026 17:03 IST
Share News :
കടുത്തുരുത്തി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ 34-ാം ജില്ലാ സമ്മേളനത്തോടുനുബന്ധിച്ചുള്ള ട്രേഡ് യൂണിയന്‍ സെമിനാര്‍ ശനിയാഴ്ച നടക്കും. പിഎഫ്ആര്‍ഡിഎ നിയമം സ്റ്റാറ്ര്യൂട്ടറി പെന്‍ഷന്‍ ഇല്ലാതാക്കി എന്‍പിഎസും യുപിഎസും പകരമായി നടപ്പാക്കിയ നടപിടള്‍ ഉള്‍പെടെ പെന്‍ഷന്‍കാരെ ആശങ്കപെടുത്തുന്ന വിവിധ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയും തൊഴിലാളികള്‍ക്കും പണിയെടുക്കുന്ന വിഭാഗങ്ങള്‍ക്കുമെതിരെയുള്ള നടപടികളും അവരുടെ അവകാശങ്ങള്‍ റദ്ദാക്കുന്ന പ്രവര്‍ത്തികള്‍ക്കുമെതിരെപ്രതിക്ഷേധിക്കുന്നതിനും ജനങ്ങളെ ബോധവാന്മാരാക്കുന്നതിനും വേണ്ടിയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കടുത്തുരുത്തി കടപ്പൂരാന്‍ ഹാളില്‍ രാവിലെ പത്തിനാരംഭിക്കുന്ന സെമിനാര്‍ കെഎസ്എഫ്ഇ ചെയര്‍മാന്‍ കെ.വരദരാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് പ്രഫ കെ.എസ്. ജയചന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഐഎന്‍ടിയൂസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, കെടിയൂസി പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, എം.എസ്. ചന്ദ്രന്‍, യു.ചന്ദ്രശേഖരന്‍, ടി.കെ. ഗോപി തുടങ്ങിയവര്‍ പ്രസംഗിക്കും. ഭാരവാഹികളായ ടികെ. ഗോപി, യു.ചന്ദ്രശേഖരന്‍, കെ.കെ. സച്ചിദാനന്ദന്‍, ജി.പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.