Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Feb 2026 23:10 IST
Share News :
വൈക്കം: വൈക്കത്തെ സിപിഐ യിൽ അഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാണെന്നും പലരും പാർട്ടി വിട്ടുപോകുന്നതുമായുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സിപിഐ വൈക്കം മണ്ഡലം കമ്മിറ്റി.
ബിജെപിയിൽ ചേക്കേറിയ പി.ആർ രജനിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്നും
പി.എക്സ് ബാബു പതിറ്റാണ്ടുകളായി പാർട്ടിയുടെ ഒരു ഔദ്യോഗിക ചുമതലയും വഹിക്കുന്ന ആളല്ലെന്നും മക്കളായ കാസ്ട്രാ, ചെഗു ക്ലിന്റൺ എന്നിവർക്ക് പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്നും വൈക്കം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രണ്ട് പാർട്ടി അംഗങ്ങൾ മാത്രമാണ് തലയാഴത്ത് ബിജെപി യിൽ ചേർന്നത്. നൂറ് കുടുംബങ്ങൾ പാർട്ടി വിട്ടു എന്നുള്ളത് അടിസ്ഥാന രഹിതമാണെന്നും ടി.വി പുരം, തലയാഴം, വൈക്കം നഗരസഭ എന്നിവിടങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മെച്ചപ്പെട്ട വിജയമാണ് സിപിഐ കൈ വരിച്ചതെന്നും ടി.വി പുരത്ത് എട്ടാം വാർഡിലുണ്ടായ തോൽവിയുടെ കാരണങ്ങൾ പാർട്ടി ഔദ്യോഗികമായി അന്വേഷിച്ചുവരുകയാണെന്നും നേതാക്കൾ പറഞ്ഞു. പാർട്ടി നേതൃസമിതികളിലേക്ക് തികച്ചും ജനാധിപത്യപരമായ മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് തെരഞ്ഞെടുപ്പുകൾ യഥാസമയം നടക്കുന്നതെന്നും, ഇത്തരം വസ്തുതകൾക്കെതിരെ ചില അധികാര മോഹികൾ കുഴപ്പങ്ങൾ ഉണ്ടെന്ന് വരുത്തി തീർക്കാൻ നടത്തുന്ന പ്രചാരണങ്ങൾ വിലപ്പോവില്ലെന്നും സിപിഐ നേതാക്കൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ സിപിഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം ആർ സുശീലൻ, വൈക്കം മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, അസി. സെക്രട്ടറി എൻ അനിൽ ബിശ്വാസ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.