Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Nov 2025 11:36 IST
Share News :
തലയോലപ്പറമ്പ്: രോഗപ്രതിരോധത്തിൽ ശ്രദ്ധയൂന്നി, ആരോഗ്യം മനുഷ്യന്റെ അവകാശമായി കണ്ട് ആരോഗ്യമുള്ള സമൂഹത്തിനായി കൈകോർക്കാനും ലക്ഷ്യമിട്ട് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ നടന്ന ജീവൻ ദർശൻ ആരോഗ്യ സംരക്ഷണ ത്രിദിന സെമിനാർ സമാപിച്ചു. കോട്ടയം ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ ഡോ. നിഖിത മോഹൻ ഫിലിപ്പ് സമാപന ദിവസത്തെ ക്ലാസ് നയിച്ചു. യുവാക്കളുടെ കുഴഞ്ഞു വീണുള്ള മരണം, അർബുദ, കിഡ്നി, കരൾ, നാഡി രോഗങ്ങളുടെ വർധന എന്നിവ പുതു തലമുറയുടെ ആരോഗ്യം ഹാനികരമാക്കുന്ന ഗുരുതര സാഹചര്യത്തിലാണ് കോട്ടയം നവജീവൻ ട്രസ്റ്റും തലയോലപ്പറമ്പ് സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയും ചേർന്ന് മൂന്ന് സായാഹ്നങ്ങളിലായി സെമിനാർ സംഘടിപ്പിച്ചത്. തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി വികാരി ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ, അസിസ്റ്റന്റ് വികാരി റവ. ഫാ. ആൽജോ കളപ്പുരയ്ക്കൽ, കൈക്കാരന്മാരായ റിൻസൻ പന്നിക്കോട്ടിൽ, തങ്കച്ചൻ കളമ്പുകാട്ട്, കേന്ദ്ര സമിതി വൈസ് ചെയർ മാൻ ഇമ്മാനുവേൽ അരയത്തേൽ, വിൻസെന്റ് ഡി പോൾ ഭാരവാഹികളായ ജോയ് ജോൺ നടുവിലെകുറിച്ചി, തോമസ് മാത്യൂ പാലച്ചുവട്ടിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മൂന്ന് ദിവസങ്ങളിലായി നടന്ന സെമിനാറിൽ യുവാക്കളടക്കം നൂറ് കണക്കിന് പേർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.