Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Mar 2025 20:22 IST
Share News :
കടുത്തുരുത്തി: സിപിഐ എം ന്റെ സമുന്നത നേതാവ് സഖാവ് ഇ എം കുഞ്ഞുമുഹമ്മദിന്റെ അനുസ്മരണദിനത്തോട് അനുബന്ധിച്ചു വെള്ളൂർ പിറവം റോഡ് റെയിൽവേ സ്റ്റേഷന് മുൻപിൽ പ്രചരണാർത്ഥം സ്ഥാപിച്ച അനുസ്മരണ ബോർഡ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. സഖാവിന്റെ സ്മരണ പുതുക്കുന്ന ഈ അവസരത്തിൽ ഇരുളിന്റെ മറവിൽ പ്രചാരണ ബോർഡ് നശിപ്പിച്ചതിലൂടെ സഖാവിന്റെ ഓർമ്മകളെയും സി പി ഐ എം നെയും ദുർബല പെടുത്താമെന്ന് കരുതുന്നവരെ സമൂഹത്തിൽ ഒറ്റപെടുത്തേണ്ടതാണ്. നാടിന്റെ സമാധാനഅന്തരീക്ഷം തകർക്കുന്നതിനും, ബോധപൂർവ്വം കുഴപ്പങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ട്. പ്രചാരണബോർഡ് നശിപ്പിച്ചതിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശ്കതമായനടപടി പോലിസ് സ്വീകരിക്കണമെന്ന് സിപിഐ എം വെള്ളൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.